വിപണിയില്‍ മൂലധ സമാഹരണം നടത്താന്‍ ഏഥര്‍ എനര്‍ജി; വന്‍ കുതിപ്പിനൊരുങ്ങി ഏഥര്‍

ഏഥര്‍ എനര്‍ജിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2,500 കോടി വരെ ഫണ്ട് സമാഹരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്

വിപണിയില്‍ മൂലധ സമാഹരണം നടത്താന്‍ ഏഥര്‍ എനര്‍ജി; വന്‍ കുതിപ്പിനൊരുങ്ങി ഏഥര്‍
dot image

മെയ് 2025ലെ ഐപിഓയ്ക്ക് ശേഷം ആദ്യമായി ധന സമാഹരണം നടത്താന്‍ ഒരുങ്ങി ഏഥര്‍ എനര്‍ജി. കുറഞ്ഞത് മൂന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 12 നാണ് ധനസമാഹരണ നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഥര്‍ എനര്‍ജിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2,500 കോടി വരെ ഫണ്ട് സമാഹരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫണ്ട് സമാഹരണം രണ്ട് ഘട്ടങ്ങളായി നടത്തും.

1,500 കോടി രൂപയുടെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴി ശേഷിക്കുന്ന 1,000 കോടി കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ഫണ്ട് റെയ്‌സ് കമ്മിറ്റി രൂപീകരിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധനം, ഗവേഷണ-വികസനം, വില്‍പ്പന- വിതരണ ശൃംഖല തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പദ്ധതി.

ഏഥര്‍ എനര്‍ജിക്ക് കൂടുതല്‍ ശ്രദ്ധ

ഓല ഇലക്ട്രിക്ക് ഈ മാസം 780 കോടി സമാഹരിച്ച QIP വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഏഥര്‍ എനര്‍ജിയുടെ ഈ നീക്കം. തരുണ്‍ മേത്തയും സ്വപ്നില്‍ ജെയിനും സ്ഥാപിച്ച ഏഥര്‍ എനര്‍ജിയുടെ ഓഹരി വില കഴിഞ്ഞ ആറുമാസത്തിനിടെ ഏകദേശം 60 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

2026 സാമ്പത്തിക വര്‍ഷം ഏറ്റവും ശക്തമായ വര്‍ഷമായിരുന്നുവെന്ന് കമ്പനി അറിയിച്ചു. വാര്‍ഷിക വില്‍പ്പന 1.56 ലക്ഷം യൂണിറ്റുകള്‍ കടന്നു, വിപണി വിഹിതം 18.6 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ മാത്രം ഏഥര്‍ 83,418 വാഹനങ്ങള്‍ വിതരണം ചെയ്തു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 76 ശതമാനം വര്‍ധനവാണ്. ഇതിലൂടെ കമ്പനിയുടെ വരുമാനവും മാര്‍ജിനുകളും മെച്ചപ്പെട്ടു. വര്‍ധിച്ചുവരുന്ന ആവശ്യകത കാരണം നിലവിലെ ഉല്‍പാദന ശേഷി പരമാവധിയിലേക്കെത്തുന്ന സാഹചര്യത്തില്‍ കമ്പനി ചത്രപതി സംഭാജിനഗറില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Ather Energy plans to raise ₹2,500 crore through a QIP and other routes, marking its first fundraise since the IPO to support expansion, R&D, and business growth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us