

സാധാരണയായി ആളുകള്‍ ഒരു വീട് വാങ്ങുമ്പോള്‍ വലിയ തുക വായ്പ എടുക്കുകയും, അടുത്ത 15-20 വര്‍ഷത്തേക്ക് മാസത്തവണകള്‍ അടച്ചു തീര്‍ക്കാന്‍ കഷ്ടപ്പെടുകയുമാണ് പതിവ്. എന്നാല്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ, എന്നാല്‍ ബുദ്ധിപരമായ നിക്ഷേപ രീതിയിലൂടെ സ്വന്തം വീട് ഒരു ബാധ്യതയല്ലാതെ മാറ്റിയ ഒരാളുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

നിക്ഷേപ തന്ത്രം ഇങ്ങനെ
ഒരാള്‍ 10 കോടി രൂപ വിലമതിക്കുന്ന ഒരു വീട് വാങ്ങാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ട്, എങ്കിലും അത് നേരിട്ട് മുഴുവനായി നല്‍കി വീട് വാങ്ങുന്നതിന് പകരം മൂന്ന് ഘട്ടങ്ങളിലായി ഒരു പ്ലാന്‍ തയ്യാറാക്കി. 2 കോടി രൂപ വീടിന്റെ അഡ്വാന്‍സ് ആയി നല്‍കി. 8 കോടിരൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. ഇതില്‍നിന്ന് അദ്ദേഹത്തിന് വര്‍ഷം 12 ശതമാനമാണ് പലിശ ലഭിക്കുന്നത്. വീടിന്റെ ബാക്കി തുകയായ 8 കോടിരൂപ അദ്ദേഹം ബാങ്കില്‍നിന്നും വായ്പയായി എടുത്തു. ബാങ്ക് പലിശ 8.5 ശതമാനം. മാസം ഏകദേശം 7 ലക്ഷം രൂപയാണ് തിരിച്ചടവ്.
ബാങ്കില്‍ നല്‍കുന്ന പലിശയെക്കാള്‍ കൂടുതല്‍ ലാഭം മ്യൂച്വല്‍ ഫണ്ടില്‍നിന്ന് ലഭിക്കുന്നുവെന്നതാണ് സവിശേഷത. മ്യൂച്വല്‍ ഫണ്ടില്‍നിന്ന് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യൂപി) വഴി ഓരോ മാസവും പണം പിന്‍വലിച്ചുകൊണ്ടിരുന്നു. ബാങ്കിലേക്ക് പലിശ നല്‍കിക്കഴിഞ്ഞും അദ്ദേഹത്തിന്റെ പണം മ്യൂച്വല്‍ ഫണ്ടില്‍ ഓരോ വര്‍ഷവും 3.5 ശതമാനം അധികമായി വളരുകയായിരുന്നു. മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പലിശ കൊണ്ടുമാത്രം അദ്ദേഹം ലോണ്‍ തുക മുഴുവന്‍ അടച്ചു തീര്‍ത്തു. 10 കോടിയുടെ വീട് സ്വന്തമായപ്പോഴേക്കും അദ്ദേഹത്തിന്റെ 8 കോടി രൂപ നിക്ഷേപം 10.5 കോടിയായി വര്‍ധിച്ചിരുന്നു.
സാധാരണ ഗതിയില്‍ ഇഎംഐ നമ്മുടെ മാസവരുമാനത്തില്‍ നിന്നാണ് പോകുന്നത്. എന്നാല്‍ ഇവിടെ നിക്ഷേപത്തില്‍നിന്നുള്ള ലാഭമാണ് വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചത്. മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കുന്ന മികച്ച റിട്ടേണ്‍ (ഏകദേശം 12-15%) കാരണം, വായ്പ തിരിച്ചടയ്ക്കാനായി പണം പിന്‍വലിച്ചിട്ടും അദ്ദേഹത്തിന്റെ നിക്ഷേപം കുറഞ്ഞില്ല. വായ്പാ കാലാവധി പൂര്‍ത്തിയായപ്പോള്‍, അദ്ദേഹത്തിന് വായ്പ പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ സാധിച്ചു എന്ന് മാത്രമല്ല, കയ്യിലുണ്ടായിരുന്ന 8 കോടി രൂപയുടെ നിക്ഷേപം വളര്‍ന്ന് ഏകദേശം 10.5 കോടി രൂപയായി മാറുകയും ചെയ്തു.
He had ₹10 crore.
— The Trading Wolf (@TheTradingwolf0) April 4, 2026
Instead of buying a house in full cash, he did something smart.
• Invested ₹8 crore in mutual funds (~12% CAGR)
• Used ₹2 crore as down payment
• Took ₹8 crore home loan @ 8.5%
• EMI ≈ ₹7,00,000/month
Then he started an SWP of ₹7,00,000 from mutual…
വായ്പ എടുക്കുന്നത് ഒരു ഭാരമായി കാണുന്നവര്‍ക്ക് മുന്നില്‍, ശരിയായ സാമ്പത്തിക അറിവുണ്ടെങ്കില്‍ വായ്പയെ എങ്ങനെ ഒരു സാമ്പത്തിക നേട്ടമാക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ വായ്പയുടെ പലിശയെക്കാള്‍ കൂടുതലാണെങ്കില്‍ ഇത്തരം 'ആര്‍ബിട്രേജ്' തന്ത്രങ്ങള്‍ വലിയ ലാഭം നല്‍കും. എങ്കിലും, ഓഹരി വിപണിയിലെ റിസ്‌ക് കണക്കിലെടുത്ത് കൃത്യമായ ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ഇത്തരം വലിയ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാവൂ.
Content Highlights: ‘Invested Rs 8 crore’: Man bought Rs 10 crore house using mutual funds to pay EMIs, ended with Rs 10.5 croremis-ended-with-rs-10-5-crore-13879965.html