

പാലക്കാട്: മുൻ സിപിഐഎം നേതാവും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി കെ ശശിക്കെതിരെ എൽഡിഎഫ്. നാമനിർദ്ദേശ പത്രികയിൽ പേരിലും വയസിലും ശശി കൃത്രിമം കാണിച്ചതായാണ് എൽഡിഎഫ് ആരോപിക്കുന്നത്.
ശശി പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നാണ് എൽഡിഎഫ് പറയുന്നത്. പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത്തരമൊരു നടപടി സ്വീകരിച്ചതായി വിവരമില്ല. ഇതിന് പുറമേ പേര് മാറ്റാതെ ശശി പാസ്‌പോർട്ടിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു. സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ച ശശിക്കെതിരെ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് പി കെ ശശിയെ സിപിഐഎം പുറത്താക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. ഇതിന് പിന്നാലെ ഒറ്റപ്പാലത്ത് നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും യുഡിഎഫ് പിന്തുണ നൽകുകയുമായികുന്നു.
Content Highlights: LDF raises allegations against P. Sasi, claiming tampering of name and age details in nomination papers