നിക്ഷേപകര്‍ കാത്തിരുന്ന ആ ഗോള്‍ഡന്‍ ചാന്‍സ്! ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ബെസ്റ്റ് ടൈം

2020ല്‍ കോവിഡ് വ്യാപന സമയത്ത് വിപണി വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ ഉണ്ടായതിന് സമാനമായ ഒരു വലിയ ലാഭമുണ്ടാക്കാനുള്ള അവസരമാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നതെന്ന് ക്വാണ്ട് ഫണ്ട് വിശ്വസിക്കുന്നു

നിക്ഷേപകര്‍ കാത്തിരുന്ന ആ ഗോള്‍ഡന്‍ ചാന്‍സ്! ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ബെസ്റ്റ് ടൈം
dot image

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ വാങ്ങല്‍ അവസരം വരാനിരിക്കുകയാണെന്ന് പ്രമുഖ ഫണ്ട് ഹൗസായ ക്വാണ്ട് മ്യൂച്വല്‍ ഫണ്ട്. വിപണിയിലെ നിലവിലെ ഇടിവിനെ ഭയപ്പെടാതെ, ആകര്‍ഷകമായ വിലയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള സമയമാണിതെന്ന് അവര്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

share market

കുറച്ചു കാലമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് തങ്ങളുടെ സ്‌കീമുകളില്‍ വലിയൊരു തുക പണമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. വിപണി താഴേക്ക് പോകുമ്പോള്‍ കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാനായിരുന്നു ഈ നീക്കം. ഇപ്പോള്‍ വിപണിയില്‍ ദൃശ്യമാകുന്ന മാറ്റം നിക്ഷേപത്തിന് അനുയോജ്യമാണെന്ന് കണ്ട് അവര്‍ ഈ പണം വിപണിയില്‍ ഇറക്കിത്തുടങ്ങി.

2020ല്‍ കോവിഡ് വ്യാപന സമയത്ത് വിപണി വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ ഉണ്ടായതിന് സമാനമായ ഒരു വലിയ ലാഭമുണ്ടാക്കാനുള്ള അവസരമാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നതെന്ന് ക്വാണ്ട് ഫണ്ട് വിശ്വസിക്കുന്നു. വിപണിയിലെ ആശങ്ക അവസാനിക്കാറായെന്നും ഇനി കുതിപ്പിനുള്ള സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിശകലനം.

സുരക്ഷ മുന്‍നിര്‍ത്തി വന്‍കിട കമ്പനികളുടെ (ലാര്‍ജ് ക്യാപ്) ഓഹരികള്‍ക്ക് ഇവര്‍ മുന്‍ഗണന നല്‍കുന്നു. തിരഞ്ഞെടുത്ത ഇടത്തരം, ചെറിയ കമ്പനികളുടെ ഓഹരികളിലും ഇവര്‍ നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, എനര്‍ജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം എന്നീ മേഖലകളിലാണ് വലിയ പ്രതീക്ഷ. എന്നാല്‍ മാനുഫാക്ചറിങ് മേഖലയില്‍ തല്‍ക്കാലം ജാഗ്രത പുലര്‍ത്തുന്നു.

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ക്വാണ്ട് ഫണ്ട് പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും കൃത്യമായ ഇടപെടലുകള്‍ ഇന്ത്യന്‍ വിപണിയെ മറ്റ് വിദേശ വിപണികളേക്കാള്‍ മെച്ചപ്പെട്ടതാക്കി മാറ്റുന്നു. വിപണിയിലെ താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ കണ്ട് നിക്ഷേപകര്‍ പേടിക്കരുത്. വിപണി താഴേക്ക് പോകുമ്പോള്‍ മികച്ച ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമായി ഇതിനെ കാണണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വലിയ ലാഭം നല്‍കുമെന്നും ഫണ്ട് ഹൗസ് വിലയിരുത്തുന്നു.

വിപണിയിലെ നിലവിലെ 'പേടി' വിട്ടുമാറി പുതിയൊരു കുതിച്ചുചാട്ടത്തിന് വിപണി തയ്യാറെടുക്കുകയാണെന്നും, അതിനാല്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നുമാണ് ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിന്റെ പക്ഷം. അതേസമയം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭ,നഷ്ട സാധ്യതകള്‍ക്ക് വിധേയമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Biggest buying opportunity since Covid may be ahead, says Quant Mutual Fund; deploys cash on attractive valuations

dot image
To advertise here,contact us
dot image