പാർക്ക് ചെയ്യാൻ കൊച്ചുമകനെ സഹായിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഥാർ ഇടിച്ചു; യുപിയിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

യുപിയിലെ ഫറൂഖാബാദിലാണ് സംഭവം

പാർക്ക് ചെയ്യാൻ കൊച്ചുമകനെ സഹായിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഥാർ ഇടിച്ചു; യുപിയിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം
dot image

ലക്‌നൗ: യുപിയിലെ ഫറൂഖാബാദില്‍ ഥാര്‍ എസ്‌യുവി ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ചെറുമകനെ സഹായിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ വീടിന്റെ ഗേറ്റ് അടയ്ക്കാനായി ഇവര്‍ തിരിഞ്ഞു. അപ്പോഴാണ് നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിച്ച് നീങ്ങി ഗേറ്റിന് പുറത്തേക്ക് വന്നത്.

നിയന്ത്രണം വിട്ട് പിറകിലേക്ക് വന്ന ഥാര്‍, വയോധികയെ ഇടിച്ച ശേഷം കുത്തനെയുള്ള ഇറക്കം ഇറങ്ങി മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. സഹായത്തിനായി ഇവര്‍ കരയുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ബന്ധുക്കളും മറ്റുള്ളവരും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Content Highlights: An elderly woman died in Uttar Pradesh after a Thar vehicle went out of control and hit her while she was helping her grandson park.

dot image
To advertise here,contact us
dot image