

കൊച്ചി: എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതില്‍ പ്രതികരിക്കാതെ മന്ത്രി ബിന്ദു കൃഷ്ണ. സന്ദര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാവര്‍ക്കും ക്ഷീരദിനാശംകള്‍ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്തെത്തിയിരുന്നു.
അങ്കണവാടിയില്‍ ബിര്‍ണാണി ചോദിച്ച് വൈറലായ ശങ്കു നേരത്തെ മന്ത്രിയെ തിരുത്തിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഷയത്തിലും പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. 'വകുപ്പ് സംബന്ധിച്ച് എന്തെങ്കിലും ചോദ്യമുണ്ടെങ്കില്‍ ചോദിക്കാം. ഇന്ന് ലോക ക്ഷീര ദിനമാണ്. അത് സംബന്ധിച്ച് എന്തെങ്കിലും ചോദ്യമുണ്ടെങ്കില്‍ ചോദിക്കാം അല്ലെങ്കില്‍ ഒ ക്കെ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്നായിരുന്നു ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ശങ്കു തന്നെ ഇത് തിരുത്തിയിരുന്നു. സംസ്ഥാനത്തെ മില്‍മ പാല്‍ വില വര്‍ധനവിലും മന്ത്രി പ്രതികരിച്ചു. 'പാല്‍ വില വര്‍ധനവ് ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള തീരുമാനമാണെങ്കിലും ക്ഷീര വ്യവസായത്തെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് നമ്മുടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അതിനാലാണ് വര്‍ധനവ്. എന്നും പാല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാനും തയ്യാറല്ല. നൂതനമായും ശാസ്ത്രീയമായുള്ള മാര്‍ഗങ്ങളിലൂടെ ക്ഷീര കര്‍ഷകരെ സംരക്ഷിക്കും', എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights: Minister Bindu Krishna declined to comment on her recent visit to SNDP Yogam leader Vellappally Natesan