കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 338% വരെ ശമ്പള വര്‍ധനവോ? അറിയാം പുതിയ ഫിറ്റ്മെന്റ് ഫാക്ടര്‍

ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പുതിയതായി 5-ടയര്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ ഘടനയാണ് നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഏകദേശം 192% മുതല്‍ 338% വരെ വര്‍ധനവുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 338% വരെ ശമ്പള വര്‍ധനവോ? അറിയാം പുതിയ ഫിറ്റ്മെന്റ് ഫാക്ടര്‍
dot image

ശമ്പള വര്‍ധന സംബന്ധിച്ച പരിഷക്കാരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായും യൂണിയനുകളുമായും ചര്‍ച്ചകള്‍ ആരംഭിച്ച് 8ാം ശമ്പള കമ്മിഷന്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തവണ ശമ്പളത്തില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെങ്കിലും മിതമായ പരിഷ്‌കാരമായിരിക്കും വരുത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ശമ്പള ഘടനയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധ്യതയുള്ള പുതിയ നിര്‍ദേശം ശ്രദ്ധേയമാകുകയാണ്. ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പുതിയതായി 5-ടയര്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ ഘടനയാണ് നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഏകദേശം 192% മുതല്‍ 338% വരെ വര്‍ധനവുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

എന്താണ് ഫിറ്റ്മെന്റ് ഫാക്ടര്‍?

ഫിറ്റ്മെന്റ് ഫാക്ടര്‍ എന്നത് നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന ആശയമാണ്. ഉദാഹരണത്തിന്, 7-ാം ശമ്പള കമ്മിഷനില്‍ 2.57 എന്ന ജിഐ ഫിറ്റ്മെന്റ് ഫാക്ടര്‍ ഉപയോഗിച്ച് ശമ്പളം പുതുക്കിയിരുന്നു.

നിര്‍ദേശിച്ച 5-ടയര്‍ ഘടന ഇങ്ങനെയാണ്

Level 1-5: 2.92
Level 6-8: 3.50
Level 9-12: 3.80
Level 13-16: 4.09
Level 17-18: 4.38

ഈ രീതിയില്‍ ഗുണിതങ്ങളായി ഓരോ ലെവലിലും ഉള്ള ഉദ്യോഗസ്ഥര്‍ക്കും ശമ്പള പരിഷ്‌ക്കരണം കണക്കാക്കണമെന്നാണ് നിര്‍ദേശം. ഈ ഘടന വിവിധ ഉത്തരവാദിത്തങ്ങളും യോഗ്യതകളും ജോലിഭാരവും പരിഗണിച്ച് വ്യത്യസ്ത ഫിറ്റ്മെന്റ് ഫാക്ടറുകള്‍ വേണമെന്ന നിലപാടിലാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

338% വര്‍ധന എങ്ങനെ?

ലെവല്‍ 17 മുതല്‍ 18 ഉദ്യോഗസ്ഥര്‍ക്കുള്ള 4.38 ഫിറ്റ്മെന്റ് ഫാക്ടര്‍ ആണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ ഏകദേശം 2.5 ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഈ ലെവലില്‍, പുതിയ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ അത് ഏകദേശം 10.95 ലക്ഷം രൂപ വരെ ഉയരാം. ഇത് അംഗീകരിക്കപ്പെടുമോ എന്നത് 8-ാം ശമ്പള കമ്മിഷന്റെ ചര്‍ച്ചകളുടെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

ഈ കണക്കുകള്‍ അനുസരിച്ച് 8-ാം ശമ്പള കമ്മിഷന്‍ ചര്‍ച്ചകളുടെ ഭാഗമായി മുന്നോട്ടുവെച്ച ഫിറ്റ്മെന്റ് ഫാക്ടര്‍ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ വര്‍ധനവിന് വഴിവെക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

പ്രധാന കണക്കുകൂട്ടല്‍ (Level 17-18)

നിലവിലെ അടിസ്ഥാന ശമ്പളം: 2,50,000 രൂപ
നിര്‍ദേശിച്ച ഫിറ്റ്മെന്റ് ഫാക്ടര്‍: 4.38
പുതുക്കിയ അടിസ്ഥാന ശമ്പളം: 10,95,000 രൂപ

ഈ കണക്കുകള്‍ ഏകദേശം 338% വരെ അടിസ്ഥാന ശമ്പള വര്‍ധനയാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ഡിഎ, എച്ച്ആര്‍എ, ടിഎ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിവിധ ജോലി ഉത്തരവാദിത്തങ്ങള്‍, യോഗ്യത, മാനേജീരിയല്‍ റോളുകള്‍ എന്നിവ പരിഗണിച്ച് ഏക ഫിറ്റ്മെന്റ് ഫാക്ടറിനു പകരം വ്യത്യസ്ത ടയറുകള്‍ വേണമെന്ന നിലപാടിലാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമമായി അംഗീകരിക്കപ്പെടുമോ എന്നത് അന്തിമ സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Content Highlights: The 8th Pay Commission proposal suggests a 5-tier fitment factor system that could significantly boost government salaries, with potential increases ranging from 192% to 338% depending on pay levels

dot image
To advertise here,contact us
dot image