ജൂണില്‍ സ്വർണവില പ്രതീക്ഷകള്‍ കാക്കുമോ? തുടക്കം മോശമാക്കിയല്ല, ആശ്വാസകരമായ ഇടിവ്

18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11830 രൂപയാണ് നിരക്ക്

ജൂണില്‍ സ്വർണവില പ്രതീക്ഷകള്‍ കാക്കുമോ? തുടക്കം മോശമാക്കിയല്ല, ആശ്വാസകരമായ ഇടിവ്
അജ്മല്‍ എം കെ
3 min read|01 Jun 2026, 10:23 am
dot image

കൊച്ചി: സ്വർണാഭാരണ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് ജൂണിലെ ആദ്യ ദിനത്തിലെ സ്വർണവ്യാപാരം. വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. മെയ് മാസത്തെ അവസാന ദിവസങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന്റെ വിലയിൽ ആശ്വാസകരമായ കുറവാണ് കാണുന്നത്.

22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14320 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മെയ് 30 ശനിയാഴ്ച ഇതേ സ്വർണ്ണത്തിന് ഗ്രാമിന് 14395 രൂപയായിരുന്നു വില. അതായത്, മാർക്കറ്റ് അവധി ദിനമായ ഇന്നലെ കൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിപ്പുറം ഒരു ഗ്രാം സ്വർണ്ണത്തിന് 75 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 600 രൂപയോളം കുറഞ്ഞ് വില 114560 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച പവൻ വില 115160 രൂപയായിരുന്നു.

18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11830 രൂപയാണ് നിരക്ക്. ഈ വിഭാഗത്തിലെ സ്വർണ്ണത്തിന് ശനിയാഴ്ചത്തെ വിലയിൽ നിന്നും മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളി ഗ്രാമിന് 280 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഇത് 285 രൂപയായിരുന്നു (5 രൂപയുടെ കുറവ്). 925 ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില നിലവിൽ ലഭ്യമായിട്ടില്ല. കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് പവന് 1,31,160 രൂപ എന്നതാണ് കേരള വിപണിയിലെ ഏറ്റവും ഉയർന്ന നിരക്ക്.

കേരളത്തിലെ സ്വർണ്ണവിലയിലെ ഈ ഇടിവിന് പിന്നിൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രധാന കാരണം

യു.എസ് ഡോളറിന്റെ കരുത്ത്: രാജ്യാന്തര വിപണിയിൽ യു.എസ് ഡോളർ കൂടുതൽ കരുത്താർജ്ജിച്ചതും ബോണ്ട് യീല്‍ഡ് ഉയർന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തോടുള്ള താല്പര്യം നിക്ഷേപകർക്കിടയിൽ നേരിയ തോതിൽ കുറച്ചിട്ടുണ്ട്. ഡോളറിന്റെ മൂല്യം കൂടുമ്പോൾ വിദേശ കറൻസികൾ ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നവർക്ക് ചിലവ് കൂടുന്നതിനാൽ ഡിമാൻഡ് കുറയാൻ ഇടയാക്കുന്നു.

ഫെഡറൽ റിസർവ് നയങ്ങൾ: യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടുകളും ആഗോള പണപ്പെരുപ്പ നിരക്കുകളിലെ വ്യത്യാസങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്കുകൾ ഉയർന്ന നിലവാരത്തിൽ തുടരുമെന്ന സൂചനകൾ സ്വർണ്ണവിലയിലെ കുതിപ്പിന് തടയിട്ടു.

സംഘർഷങ്ങളിലെ അയവ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും മറ്റ് ആഗോള തലത്തിലെയും രാഷ്ട്രീയ അസ്ഥിരതകളിൽ ഉണ്ടായ നേരിയ അയവ് വിപണിയിൽ സ്വർണ്ണത്തിന്റെ 'സുരക്ഷിത നിക്ഷേപം' (Safe Haven) എന്ന പദവിയിലേക്കുള്ള ഒഴുക്ക് കുറച്ചു. ഇത് ആഗോളതലത്തിൽ വില ക്രമീകരിക്കപ്പെടാൻ കാരണമായി.

ആഗോള വിപണിയിൽ വരും ദിവസങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തിക ഡാറ്റകളും കറൻസി മൂല്യങ്ങളിലെ മാറ്റങ്ങളും അനുസരിച്ചായിരിക്കും കേരളത്തിലെ വരും ദിവസങ്ങളിലെ സ്വർണ്ണ നിരക്ക് നിർണ്ണയിക്കപ്പെടുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, വൻവിലക്കയറ്റത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് ഇറങ്ങുന്നത് വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Content Highlights: Gold prices began June on a weaker note, offering temporary relief to buyers after recent highs. Investors are now watching global economic indicators, interest rate expectations, currency movements, and geopolitical developments to determine whether gold can regain momentum and meet market expectations later in the month.

dot image
To advertise here,contact us
dot image