ബെംഗളൂരുവിനോടും കര്‍ണാടകയോടും അനീതി കാണിച്ചു; ഐപിഎല്‍ വേദിമാറ്റത്തില്‍ നിയുക്ത മുഖ്യമന്ത്രി

ഐപിഎല്‍ ഫൈനല്‍ വേദി അഹമ്മദാബാദിലേക്ക് മാറ്റിയതില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു

ബെംഗളൂരുവിനോടും കര്‍ണാടകയോടും അനീതി കാണിച്ചു; ഐപിഎല്‍ വേദിമാറ്റത്തില്‍ നിയുക്ത മുഖ്യമന്ത്രി
dot image

ഐപിഎല്‍ വേദി മാറ്റത്തിലൂടെ കര്‍ണാടകയെയും ബെംഗളൂരുവിനെയുമാണ് അനീതി കാണിച്ചതെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഐപിഎല്‍ വേദിമാറ്റത്തിലൂടെ കര്‍ണാടകയിലെ യുവാക്കള്‍ക്ക് നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ജേതാക്കളായ ബെംഗളൂരുവിന്റെ വേദിയിലാണ് ഇത്തവണ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷയുള്‍പ്പടെ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് സ്റ്റേഡിയം മാറ്റിയത്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അനുവദനീയമായ ക്വാട്ടയേക്കാള്‍ കൂടുതല്‍ സൗജന്യ ടിക്കറ്റുകള്‍ ആവശ്യപ്പെട്ടതും തിരിച്ചടിയായിരുന്നു. ഫൈനല്‍ ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ ഇതും കാരണമായെന്ന് കഴിഞ്ഞ മാസം ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞിരുന്നു.

ഐപിഎല്‍ പ്രോട്ടോക്കോള്‍ പ്രകാരം, നിലവിലെ ചാമ്പ്യന്മാര്‍ക്ക് അവരുടെ സ്വന്തം നാട്ടില്‍ ഫൈനലും ഒരു പ്ലേഓഫ് മത്സരവും നടത്താന്‍ അര്‍ഹതയുണ്ട്. ഇതാണ് ഇത്തവണ അട്ടിമറിക്കപ്പെട്ടത്. ബിസിസിഐയുടെ നിലപാട് രാഷ്ട്രീയപ്പോരിനുമിടയാക്കിയിരുന്നു.

'ആര്‍സിബിയോടല്ല അനീതി കാണിച്ചത്. ബെംഗളൂരുവിനോടും കര്‍ണാടകയിലെ യുവാക്കളോടും അനീതി കാണിച്ചിരിക്കുന്ന. ഐപിഎല്‍ ഫൈനല്‍ ഇവിടെ നടക്കേണ്ടതായിരുന്നു. പക്ഷേ അത് അഹമ്മദാബാദിലാണ് നടന്നത്. കഴിഞ്ഞ തവണ എന്ത് സംഭവിച്ചാലും, നാമെല്ലാവരും അത് മറന്ന് ഒരു പുതിയ തുടക്കം ആരംഭിച്ചിരിക്കുന്നു' -ഡികെ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

content highlights: Injustice meted out to Bengaluru and Karnataka; Designated Chief Minister on IPL venue shift

dot image
To advertise here,contact us
dot image