

നഖത്തില് ആവേശത്തോടെയിട്ട നെയില്പോളിഷിന്റെ നിറം ഇഷ്ടമായില്ലേ? നെയില്പോളിഷ് റിമൂവര് ഉപയോഗിച്ച് അവ നീക്കം ചെയ്ത് സമയം കളയണ്ട. സാങ്കേതിക വിദ്യ വളരുന്നതിന് അനുസരിച്ച് വലിയ കണ്ടുപിടിത്തങ്ങളാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്. ഈ വര്ഷത്തെ കണ്സ്യുമര് ഇലക്ട്രോണിക്സ് ഷോയില് ലോകത്തിലെ ഡിജിറ്റല് കളര് ചെയ്ഞ്ചിങ് നെയില്സ് അവതരിപ്പിച്ചിരിക്കുകയാണ്. അതേ നിറം മാറുന്ന നഖങ്ങള്. എങ്ങനെയാണ് ഈ നിറങ്ങള് മാറുക.
എഐയുടെ തേരോട്ടം ഫാഷന് മേഖലയിലും ചുവടുറപ്പിക്കുകയാണ്. എഐ ഉപയോഗിച്ച് നിറങ്ങള് മാറ്റുന്ന ഒരു സാങ്കേതിക വിദ്യയെ കുറിച്ചാണ് പറയുന്നത്. ഫ്ളോറിഡ ആസ്ഥാനമായുള്ള ഐപോലിഷ് ബ്യൂട്ടിക് ടെക് ബ്രാന്ഡാണ് ഈ പുത്തന് കണ്ടുപിടിത്തതിന് പിന്നില്. ഇലക്ട്രോഫോറെറ്റിക്ക് നാനോ പ്രൈമേഴ്സാണ് ഈ മാജിക്കിന് പിന്നില് പ്രവര്ത്തിക്കുന്നത്. ഐഒസ് ആന്ഡ്രോയിഡ് ആപ്പുകള് കൊണ്ടാണ് ഈ സാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്നത്. മേല്പ്പറഞ്ഞ മാജിക്ക് വാന്ഡ് റീചാര്ജ് ചെയ്യാന് കഴിയുന്നവയാണ്.
നാനൂറിലധികം നിറങ്ങള് ലഭ്യമായ ഒരു മൊബൈല് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടിരിക്കുന്ന നഖങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ കൃത്രിമ നഖങ്ങള് പോല തന്നെ ഇവ ധരിക്കണം. ആപ്ലിക്കേഷനില് കയറി ഇഷ്ടമുള്ള നഖം നിങ്ങള്ക്ക് തിരഞ്ഞെടുക്കാം. ഇനിയാണ് ഇതിലെ പ്രധാന സംവിധാനത്തെ കുറിച്ച് പറയാന് പോകുന്നത്. മാജിക് വാന്ഡ് എന്ന ഒരു ചെറിയ ഉപകരണമാണ് നഖങ്ങളിലെ നെയില്പോളിഷിന്റെ നിറങ്ങള് മാറാന് സഹായിക്കുന്നത്. നേരത്തെ പറഞ്ഞ ആപ്ലിക്കേഷനില് ഇഷ്ടമുള്ള നിറം നിങ്ങള് തിരഞ്ഞെടുക്കുക. ശേഷം ഈ ഉപകരണത്തിനുള്ളില് നഖം വെച്ചാല് നിമിഷങ്ങള്ക്കുള്ളില് നിറം മാറും.
നിങ്ങളണിഞ്ഞിരിക്കുന്ന വസ്ത്രം അനുസരിച്ച് നഖത്തിലെ നിറം മാറ്റാം. ഈ നിറം ഉണങ്ങാനായി കാത്തിരിക്കുകയും വേണ്ട. രാസവസ്തുക്കളില്ലാതെ നിര്മിച്ചിരിക്കുന്ന ഈ വ്യത്യസ്തമായ കണ്ടുപിടിത്തതിന് വിപണിയില് വില ഏകദേശം 95 ഡോളറാണ്. അതായത് 8700 രൂപയോളം വരും. Long Squoval, Medium Ballerina എന്നിങ്ങനെ നിലവില് രണ്ട് ആകൃതികളില് പ്രീഓര്ഡര് ചെയ്യാം. എന്നാല് ഇവ ഉപയോഗിക്കുന്നവര് ശ്രദ്ധിക്കേണ്ട ചില കാര്യമുണ്ട്. അലര്ജിയുള്ളവരോ പേസ്മേക്കര് പോലെ ഇലക്ട്രോണിക്ക് ഉപകരണങ്ങള് ശരീരത്തില് ഘടിപ്പിച്ചവരോ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം. ഒരു പതിറ്റാണ്ടോളമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന് കമ്പനി ചിലവഴിച്ചത്.
Content Highlights: A newly developed AI supported beauty technology enables rapid nail polish color changes within minutes. The system uses intelligent materials and artificial intelligence to adjust shades quickly without traditional repainting