നിങ്ങൾ ഫോണിൽ 'ഹലോ ഹലോ' എന്ന് ആവർത്തിക്കുന്നു, മറുവശത്തുള്ളയാള്‍ കേൾക്കുന്നില്ല! കാരണമെന്താണ്?

നിങ്ങൾ ആരോടാണോ ഫോണിൽ സംസാരിക്കുന്നത് അവർക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കുന്നില്ലേ?

നിങ്ങൾ ഫോണിൽ 'ഹലോ ഹലോ' എന്ന് ആവർത്തിക്കുന്നു, മറുവശത്തുള്ളയാള്‍ കേൾക്കുന്നില്ല! കാരണമെന്താണ്?
dot image

ഫോണിന്റെ മൈക്രോഫോൺ കൃത്യമായി പ്രവർത്തിക്കാതെ പോകുന്നത് സാധാരണ കാര്യമാണ്. നിങ്ങൾ നിരന്തരം ഓട്ടോയിലോ ബസിലോ യാത്ര ചെയ്യുമ്പോൾ വിയർപ്പ്, പൊടി എന്നിവ ഫോണിന്റെ മൈക്രോഫോണിൽ അടിഞ്ഞുകൂടാൻ ഇടയാകും. ഇത് ചിലപ്പോൾ ഫോൺ വിളിക്കുന്ന സമയം മറുവശത്തുള്ള ആൾക്ക് നമ്മൾ പറയുന്നത് കേൾക്കാൻ തടസം സൃഷ്ടിക്കും. എന്നാൽ എല്ലായിപ്പോഴും ഇതാവില്ല നിങ്ങളുടെ സംഭാഷണത്തിൽ തടസം സൃഷ്ടിക്കുന്നത്. നിങ്ങളുടെ ഫോൺ കവർ കൃത്യമായി ഫിറ്റാവാത്തതാകാം ഒരു കാരണം. മറ്റു ചിലപ്പോൾ അത് സോഫ്റ്റ്‌വെയറിനുണ്ടാകുന്ന പ്രശ്‌നം മൂലമായിരിക്കും. എങ്ങനെയാണ് മൈക്രോഫോണുകൾക്ക് പ്രശ്‌നമുണ്ടാകുന്നത് ? അവ എങ്ങനെ പരിഹരിക്കാം?

നിങ്ങൾ ആരോടാണോ ഫോണിൽ സംസാരിക്കുന്നത് അവർക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ മൈക്രോഫോൺ ആദ്യം വൃത്തിയാക്കണം. മൃദുവായ പഴയൊരു ടൂത്ത്ബ്രഷ് എടുത്ത് മൈക്രോഫോൺ പതിയെ വൃത്തിയാക്കാം. അല്ലെങ്കിൽ ടൂത്ത്പിക്ക് ഉപയോഗിച്ച് മൈക്രോഫോൺ ഹോൾ വൃത്തിയാക്കാം. പക്ഷേ ഇവയൊന്നും ഒരുപാട് ഉള്ളിലേക്ക് പോകാതെ നോക്കണം. ഈ ഹോളിനുള്ളിൽ അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ നീക്കം ചെയ്യുമ്പോൾ തന്നെ ശബ്ദത്തിന്റെ നിലവാരം മികച്ചതാകും. ഇത്തരം രീതികൾ ചെയ്യുമ്പോൾ ഫോണിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണമെന്ന് പ്രത്യേകം പറയേണ്ടല്ലോ?

ചില സമയങ്ങളിൽ ഫാൻസി ഫോൺ കവറുകൾ നിങ്ങളുടെ ഫോണിന്റെ മൈക്രോഫോൺ പ്രവർത്തനത്തെ ബാധിക്കാം. ഇത്തരം അവസ്ഥയിൽ ഫോൺ കവർ മാറ്റിയ ശേഷം കോൾ ചെയ്യാം. അപ്പോൾ ഫോണിന്റെ ശബ്ദം കൃത്യമായി കേൾക്കാൻ സാധിക്കുമെങ്കിൽ നിങ്ങളുടെ ഫോൺ കവറിന്റെ രൂപകൽപനയാണ് പ്രശ്‌നമെന്ന് മനസിലാക്കാം.

സോഫ്റ്റ്‌വെയർ അപ്പ്‌ഡേറ്റുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നതും മറന്നുപോകരുത്. സോഫ്റ്റ്‌വെയർ ഔട്ട്‌ഡേറ്റഡ് ആയാൽ അതും മൈക്രോഫോണിനെ ബാധിക്കും. സോഫ്‌വെയർ ക്രാഷുകൾ ഫോണിന്റെ പല ഫീച്ചറുകളുടെയും പ്രവർത്തനത്തെ സ്വാധീനിക്കും. ഇത് തടയാൻ ഫോൺ സെറ്റിങ്ങ്‌സിൽ പോയി സോഫ്റ്റ്‌വെയർ അപ്പ്‌ഡേറ്റുകൾ പരിശോധിക്കണം. ലേറ്റസ്റ്റായ അപ്പ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്താൽ, ക്രാഷുകൾ സംഭവിക്കില്ലെന്ന് മാത്രമല്ല ബഗ്ഗുകള്‍ മൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ഇനി സാധാരണ കോൾ ചെയ്യുന്നതിൽ പ്രശ്‌നങ്ങളൊന്നും നേരിടാത്ത സ്ഥിതിയാണെങ്കിലും വാട്‌സ്ആപ്പ്, ഗൂഗിൾമീറ്റ് ഓഡിയോയിൽ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പെർമിഷൻ സംബന്ധമായ പ്രശ്‌നമാകാൻ സാധ്യതയുണ്ട്. ഇത് മറികടക്കാൻ ആപ്പിന്റെ പെർമിഷൻസ് സെക്ഷനിൽ പോയി മൈക്രോഫോൺ അക്‌സസ് Allow കൊടുക്കണം.

മൈക്രോഫോണ്‍ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും ലളിതമായ പരിഹാരമാർഗം ഫോൺ റീസെറ്റ് ചെയ്യുക എന്നതാണ്. കേൾക്കുമ്പോൾ വളരെ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് മൈക്രോഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ബാക്ക്ഗ്രൗണ്ട് പ്രക്രിയെ തടയും. ഇതോടെ മികച്ച രീതിയില്‍ അവ പ്രവർത്തിക്കുകയും ചെയ്യും


Content Highlights: Some methods to make your Phone's microphone work properly

dot image
To advertise here,contact us
dot image