

തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താന് ഷാഫി പറമ്പില്‍ പോരില്‍ ഇടപെട്ട് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. അനുനയ നീക്കവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും ദീപ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. ഇരുവരോടും തര്‍ക്കം അവസാനിപ്പിക്കണെമന്ന് ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്മോഹന്‍ ഉണ്ണിത്താനുമായി സംസാരിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പുറത്താക്കണമെന്ന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. അതേസമയം ഉണ്ണിത്താന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതല്‍ യുവനേതാക്കല് രംഗത്ത് വന്നു.
പരസ്യ പ്രതികരണം പാടില്ല എന്നാണ് ഇരു നേതാക്കള്‍ക്കും ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ പ്രധാന ആവശ്യം കാസര്‍കോട് ഡിസിസി അധ്യക്ഷനെതിരെ നടപടി എടുക്കണം എന്നാണ്. തനിക്കെതിരെ ആദ്യം സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണത്തിന് കാരണമായത് ഡിസിസി അധ്യക്ഷനാണ്. ഡിസിസി അധ്യക്ഷന്‍ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്നും സാമൂഹ്യമാധ്യമങ്ങളില്‍ അത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കി എന്നുമാണ് ഉണ്ണിത്താന്റെ പരാതി. കൂടാതെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ഉണ്ണിത്താന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാത്രമേ താന്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തൂ എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്നാണ് ദീപ ദാസ് മുന്‍ഷി ഉണ്ണിത്താനെ അറിയിച്ചിരിക്കുന്നത്.
ചര്‍ച്ചകള്‍ നടത്താനും സമവായത്തിലെത്താനുമുള്ള ഹൈക്കമാന്റ് നീക്കം നടക്കുമ്പോഴും രാജ്മോഹന്‍ ഉണ്ണിത്താന് അയയുന്ന നില ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് പരസ്യ പ്രസ്താവനയ്ക്കുള്ള സാധ്യതകള്‍ കുറവാണെങ്കിലും അടുത്ത ദിവസങ്ങളില്‍ സമാന സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വീണ്ടും ഉണ്ണിത്താന് പുറത്തിറങ്ങിയേക്കും. കടുത്ത ഭാഷയിലുള്ള ആക്രമണം ഷാഫി പറമ്പിലിനെതിരെ ഉണ്ടാകുമെന്നാണ് ഉണ്ണിത്താന് നല്കുന്ന മുന്നറിയിപ്പ്. തന്റെ ഡയറിയില്‍ കുറിച്ചുവെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഷാഫിക്കെതിരെ തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നടക്കം ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നടിച്ചിരുന്നു. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് പരസ്യ പ്രസ്താവനകല്‍ തുടര്‍ന്നാല്‍ കെപിസിസിക്ക് വലിയ തിരിച്ചടി ഉണ്ടാകുെമന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നത്. അതേസമയം ആരോപണങ്ങള്‍ക്ക് ഷാഫി പറമ്പില്‍ മറുപടി പറയണമെന്നാണ് ഷാഫി അനുകൂലികളുടെ ഉയര്‍ത്തുന്ന ആവശ്യം.
Content Highlights: The Congress high command has intervened in the dispute between Rajmohan Unnithan and Shafi Parambil, with AICC General Secretary Deepa Das Munshi holding discussions with both leaders and urging them to end the disagreement. KPCC president Sunny Joseph also spoke to Unnithan, who demanded action against those involved in online attacks against him. Meanwhile, several youth leaders have come forward in support of Shafi Parambil following Unnithan's criticism.