80കളിലെ AI ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം; ചിത്രം അപ് ലോഡ് ചെയ്താൽ എന്താണ് സംഭവിക്കുന്നത്?

AI ആപ്പുകള്‍ നിങ്ങളുടെ ഫോട്ടോകള്‍ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നും എന്തൊക്കെ മുന്‍കരുതലുകള്‍ ആവശ്യമാണെന്നും മനസ്സിലാക്കാം

80കളിലെ AI ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം; ചിത്രം  അപ് ലോഡ് ചെയ്താൽ എന്താണ് സംഭവിക്കുന്നത്?
dot image

80കളിലെ വസ്ത്രങ്ങളും ഹെയര്‍സ്‌റ്റൈലും വിന്റേജ് ക്യാമറ ലുക്കുമൊക്കെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണ്. നമ്മുടെ സാധാരണ ഫോട്ടോ ഒരു AI ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് പഴയകാല ചിത്രമായി മാറും. എന്നാല്‍ ഫോട്ടോ അപ് ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?, നമ്മുടെ ചിത്രം എവിടെയാണ് പോകുന്നത്?, അത് പിന്നീട് എവിടെയെങ്കിലും സൂക്ഷിക്കുമോ?, മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമോ?

secret behind the 80s-style AI photo

ഫോട്ടോ അപ് ലോഡ് ചെയ്താല്‍ എന്താണ് സംഭവിക്കുന്നത്?

AI ഫോട്ടോ എഡിറ്റിങ് ആപ്പിലേക്ക് ചിത്രം അപ് ലോഡ് ചെയ്യുമ്പോള്‍ ചിത്രം സാധാരണയായി ആപ്പിന്റെ സെര്‍വറിലേക്ക് പോകും. അവിടെയാണ് AI ചിത്രം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത്. ഉദാഹരണത്തിന് 80കളിലെ ലുക്ക് വേണമെന്ന് പറഞ്ഞാല്‍, AI നിങ്ങളുടെ മുഖം, വസ്ത്രം, മുടി, പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പുതിയ ചിത്രം സൃഷ്ടിക്കും.
അതായത് നിങ്ങള്‍ നല്‍കിയ ഫോട്ടോയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല AI ചെയ്യുന്നത്. നിങ്ങളുടെ നിര്‍ദേശമനുസരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു ചിത്രം തന്നെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

secret behind the 80s-style AI photo

ഫോട്ടോ മറ്റെവിടെയെങ്കിലും എന്നെന്നേക്കുമായി സൂക്ഷിക്കപ്പെടുമോ?

ഇതിന് എല്ലാ AI ആപ്പുകള്‍ക്കും ഒരേ ഉത്തരമില്ല. ചില പ്ലാറ്റ്‌ഫോമുകള്‍ ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനാവശ്യമായ സമയത്തേക്ക് മാത്രം ചിത്രം സൂക്ഷിച്ചേക്കാം. പിന്നീട് അത് ഡിലീറ്റ് ചെയ്യുമെന്ന് അവരുടെ നിയമങ്ങളില്‍ പറയാറുണ്ട്. എന്നാല്‍ ചില സേവനങ്ങള്‍ ഫോട്ടോകള്‍ കുറച്ചുകാലത്തേക്ക് സൂക്ഷിച്ചേക്കാം. സേവനം മെച്ചപ്പെടുത്തുന്നതിനോ സുരക്ഷാ പരിശോധനയ്‌ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇവ ഉപയോഗിക്കാനും സാധ്യതയുണ്ട്.അതുകൊണ്ട് ഒരു AI ആപ്പില്‍ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ Privacy Policy ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

secret behind the 80s-style AI photo

AI പരിശീലനത്തിന് ഫോട്ടോ ഉപയോഗിക്കുമോ?

ചില AI സേവനങ്ങള്‍ ഉപയോക്താക്കള്‍ നല്‍കുന്ന ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും അവരുടെ സേവനം മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചേക്കാം. ചില പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉപയോഗം ഒഴിവാക്കാനുള്ള ക്രമീകരണവും ഉണ്ടായേക്കാം. അതിനാല്‍ ഒരു ട്രെന്‍ഡ് കണ്ടതിന്റെ പേരില്‍ ഏതെങ്കിലും AI ആപ്പില്‍ ഫോട്ടോ അപേ് ലോഡ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ചിത്രങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടാമെന്ന് പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകളില്‍ പരിശോധിക്കുക.

secret behind the 80s-style AI photo

മുഖമുള്ള ഫോട്ടോകളില്‍ കൂടുതല്‍ ശ്രദ്ധ വേണം

ഒരു ഫോട്ടോയില്‍ നിങ്ങളുടെ മുഖം മാത്രമല്ല ഉള്ളത്. നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ സഹായിക്കുന്ന നിരവധി വിവരങ്ങളും അതിലുണ്ടാകാം. ഉദാഹരണത്തിന് ഫോട്ടോയുടെ പശ്ചാത്തലത്തില്‍ വീടിന്റെ വിലാസം, ഓഫീസ്, വാഹനത്തിന്റെ നമ്പര്‍, രേഖകള്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കേണ്ടതാണ്. അതുകൊണ്ട് ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് രേഖകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ AI ആപ്പുകളില്‍ അപ് ലോഡ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

AI ഫോട്ടോ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കാം

AI ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ചിത്രം അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് ആപ്പ് വിശ്വസനീയമാണോ, ഫോട്ടോ എത്രകാലം സൂക്ഷിക്കും, എന്തിനൊക്കെ ഉപയോഗിക്കും തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. ട്രെന്‍ഡിനൊപ്പം പോകുമ്പോഴും സ്വന്തം സ്വകാര്യതയ്ക്ക് ചെറിയൊരു മുന്‍ഗണന നല്‍കുന്നത് നല്ലതാണ്.

Content Highlights :Understand how AI apps process your photos and what precautions are necessary.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image