

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ സൈബര്‍ തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. OTP ചോദിച്ചുള്ള പഴയ തട്ടിപ്പുകള്‍ക്ക് പുറമെ, ആളുകളുടെ ഫോണിലേക്ക് കടന്നുകയറി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടാനുള്ള പുതിയ മാര്‍ഗങ്ങളും തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരു തട്ടിപ്പ് രീതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അജ്ഞാതമായ ലിങ്കിലൂടെയോ ഫോണ്‍ കോളിലൂടെയോ ആരംഭിക്കുന്ന തട്ടിപ്പില്‍ ഫോണ്‍ പെട്ടെന്ന് ഹാങ് ആവുകയോ നിന്നുപോവുകയോ ചെയ്യുന്നതാണ് പ്രധാന ലക്ഷണം. ഫോണ്‍ സാങ്കേതികമായി തകരാറിലായതാണെന്ന് കരുതി നാം പരിഭ്രാന്തരാകുന്നതിനിടെയാണ് തട്ടിപ്പുകാര്‍ അടുത്ത നീക്കം നടത്തുന്നത്.
തട്ടിപ്പ് സാധാരണയായി ഒരു മെസേജ്, അറിയിപ്പ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ വഴിയാണ് ആരംഭിക്കുന്നത്. നിങ്ങളുടെ ഫോണില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞേക്കാം. വിശ്വാസം നേടിയെടുക്കാന്‍ ഇവര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ജീവനക്കാരായോ ബാങ്ക് പ്രതിനിധികളായോ കസ്റ്റമര്‍ കെയര്‍ ജീവനക്കാരായോ സ്വയം പരിചയപ്പെടുത്താം. പ്രശ്‌നം പരിഹരിക്കാനായി ഒരു പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടാം. 'Verification App', 'Cashback', 'Reward' അല്ലെങ്കില്‍ 'Customer Support' തുടങ്ങിയ പേരുകളിലായിരിക്കും ഇത്തരം ആപ്പുകള്‍ അവതരിപ്പിക്കുക.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പല തരത്തിലുള്ള അനുമതികള്‍ നല്‍കാന്‍ അത് ആവശ്യപ്പെട്ടേക്കാം. SMS, നോട്ടിഫിക്കേഷന്‍, Accessibility തുടങ്ങിയ സൗകര്യങ്ങളിലേക്കുള്ള ആക്‌സസ് ഇതില്‍ ഉള്‍പ്പെടാം. അറിയാതെ ഇത്തരം അനുമതികള്‍ അനുവദിച്ചാല്‍ ഫോണിലെ ചില പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ചില സാഹചര്യങ്ങളില്‍ സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് അവസരം ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണിന് പ്രത്യേക അനുമതികള്‍ നല്‍കുകയോ ചെയ്യരുത്.
ഫോണ്‍ പെട്ടെന്ന് ഫ്രീസ് ആവുകയോ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ ഉടന്‍ ആരെങ്കിലും വിളിച്ച് പറയുന്ന 'പരിഹാരം' സ്വീകരിക്കരുത്. പകരം


ഫോണ്‍ പെട്ടെന്ന് ഫ്രീസാവുകയോ ഹാങ് ആവുകയോ ചെയ്തതുകൊണ്ട് മാത്രം അത് സാധാരണ സാങ്കേതിക തകരാറാണെന്ന് കരുതരുത്. അജ്ഞാതമായ ലിങ്കുകള്‍ തുറക്കാതിരിക്കുക, പരിചയമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക, അനാവശ്യ അനുമതികള്‍ നല്‍കാതിരിക്കുക ഇവയാണ് ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതലുകള്‍.
Content Highlights :The main symptom of UPI fraud is that the phone suddenly hangs or freezes. What to do if your banking information is leaked