ബ്ലൂടൂത്ത് ഓഫാക്കിയാല്‍ വൈഫൈ സൂപ്പര്‍ ഫാസ്റ്റാകുമോ? ഈ വൈറല്‍ ട്രിക്കിനെക്കുറിച്ച് അറിയാം

ബ്ലൂടൂത്ത് ഓഫാക്കുന്നത് വൈ-ഫൈ വേഗത വര്‍ദ്ധിപ്പിക്കുമോ? വൈറലായ ഈ സോഷ്യല്‍ മീഡിയ തന്ത്രത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന് നോക്കാം

ബ്ലൂടൂത്ത് ഓഫാക്കിയാല്‍ വൈഫൈ സൂപ്പര്‍ ഫാസ്റ്റാകുമോ? ഈ വൈറല്‍ ട്രിക്കിനെക്കുറിച്ച് അറിയാം
dot image

സ്മാര്‍ട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും മറ്റ് ഉപകരണങ്ങളിലും വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആക്സസ് ഇക്കാലത്ത് ഒരു ആവശ്യമായി മാറിയിരിക്കുന്നു. ബ്ലൂടൂത്ത് ഓഫ് ചെയ്താല്‍ വൈ-ഫൈ വേഗത വര്‍ദ്ധിപ്പിക്കുമെന്ന ഒരു അവകാശവാദം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നത് വൈ-ഫൈ സൂപ്പര്‍ഫാസ്റ്റാക്കുമോ?

ബ്ലൂടൂത്തും വൈഫൈയും വയര്‍ലെസ് സാങ്കേതിക വിദ്യകളാണ്. ചില അവസരങ്ങളില്‍ അവ രണ്ടും 2.4GHz ഫ്രീക്വന്‍സി ബാന്‍ഡ് ഉപയോഗിക്കാം. ഒന്നിലധികം വയര്‍ലെസ് ഉപകരണങ്ങള്‍ സമീപത്തുള്ള ഒരെ 2.4GHz ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ചില നെറ്റ് വര്‍ക്ക് ഇടപെടലുകളോ കണക്ഷന്‍ ഗുണനിലവാരത്തിലെ കുറവോ ഉണ്ടാകാം. പ്രത്യേകിച്ച് ഒന്നിലധികം വൈ-ഫൈ നെറ്റ് വര്‍ക്കുകള്‍ നിലവവിലുള്ള പ്രദേശങ്ങളില്‍ ഉണ്ടെങ്കില്‍. എങ്കിലും ബ്ലൂടൂത്ത് ഓണാക്കിയിരിക്കുന്നത് വൈഫൈ വേഗത കുറയ്ക്കുമെന്ന് ഇതിന് അര്‍ഥമില്ല.

Wi-Fi become super fast if Bluetooth is turned off

സാധാരണ സാഹചര്യങ്ങളില്‍ മിക്കയിടത്തും ബ്ലൂടൂത്ത് ഓഫാക്കുന്നത് വൈഫൈ വേഗതയെ കാര്യമായി ബാധിക്കില്ല. ബ്ലൂടൂത്തും വൈഫൈയും ഒരേ സമയം ഉപയോഗിക്കുമ്പോള്‍ അവയുടെ പരസ്പരമുള്ള ഇടപെടല്‍ കുറയ്ക്കുന്ന രീതിയിലാണ് പുതിയ തരത്തിലുളള സ്മാര്‍ട് ഫോണുകളും വയര്‍ലെസ് ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ വൈ-ഫൈ വേഗത കുറവാണങ്കില്‍ ബ്ലൂടൂത്ത് ഓഫാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ചില സാഹചര്യങ്ങളില്‍ അത് വേഗതയില്‍ നേരിയ പുരോഗതി നല്‍കിയേക്കാമെങ്കിലും വേഗതയേറിയ വൈ-ഫൈ ഉറപ്പ് നല്‍കുന്നില്ല.

നിങ്ങള്‍ പഴയ ഒരു ഉപകരണം ഉപയോഗിക്കുകയാണെങ്കിലോ, WI-Fi 2.4GHz ബാന്‍ഡിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലോ , ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള മറ്റ് വയര്‍ലെസ് ഉപകരണങ്ങളില്‍നിന്നുള്ള ഇടപെടല്‍ ചിലപ്പോള്‍ ഒരു പ്രശ്‌നമാകാം. അത്തപരം സാഹചര്യങ്ങളില്‍ ബ്ലൂടൂത്ത് ഓഫാക്കി പരിശോധിച്ചുനോക്കുന്നത് ഒരു എളുപ്പമാര്‍ഗമായിരിക്കും.

Wi-Fi become super fast if Bluetooth is turned off

ഇന്റര്‍നെറ്റ് വേഗത കുറവാണെങ്കില്‍ എന്ത് ചെയ്യണം

ഇന്റര്‍നെറ്റ് വേഗത കുറവാണെങ്കില്‍ ബ്ലൂടൂത്ത് ഓഫാക്കുന്നതിന് പകരം മറ്റ് രീതികള്‍ പരീക്ഷിക്കണം

  • ആദ്യം റൂട്ടറും ഫോണും 5GHz Wi-Fi യിലേക്ക് കണക്ട് ചെയ്ത് നോക്കണം
  • ചുറ്റും അധികം മതിലുകളോ ഇലക്ട്രോണിക് തടസ്സങ്ങളോ ഇല്ലാത്ത ഒരു സ്ഥലത്ത് റൂട്ടര്‍ സ്ഥാപിക്കുക
  • അടച്ചിട്ട ക്യാബിനറ്റില്‍ റൂട്ടര്‍ സൂക്ഷിക്കുന്നത് സിഗ്നലിനേയും ബാധിച്ചേക്കാം
  • റൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കുക
  • നെറ്റ് വര്‍ക്കില്‍ നിന്ന് അനാവശ്യ ഉപകരണങ്ങള്‍ വിശ്‌ഛേദിക്കുക
  • ആവശ്യമെങ്കില്‍ വൈ-ഫൈ ചാനല്‍ മാറ്റുക
  • ബ്ലൂടൂത്ത് ഓഫാക്കുന്നത് എല്ലാ ഫോണുകളിലും Wi-Fi അതിവേഗം പ്രവര്‍ത്തിക്കാന്‍ സഹായിക്കില്ല.

Content Highlights : A claim is circulating on social media that turning off Bluetooth increases Wi-Fi speed. Does turning off Bluetooth make Wi-Fi superfast?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image