

യുഎഇയിലെ ഏറ്റവും വലിയ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജിന്റെ 31ാം സീസണ്‍ ഒക്ടോബര്‍ 14ന് ആരംഭിക്കും. ഈ സീസണ്‍ അടുത്ത വര്‍ഷം മെയ് വരെ നീണ്ടുനില്‍ക്കും. 'A More Wonderful World' എന്നതാണ് ഈ സീസണിന്റെ പ്രമേയം. മുന്‍വര്‍ഷങ്ങളിലുള്ളതിനാല്‍ പുതിയ ആകര്‍ഷണങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോബല്‍ വില്ലേജിലെ ഭക്ഷ്യ-വിപണന മേഖലയിലെ സംരംഭകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. അത് സെപ്റ്റംബര്‍ 16 വരെ തുടരും.
90 സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 25 ഡൈനിങ്ങ് ഓപ്ഷനുകളുമാണ് അവസാന സീസണിലുണ്ടായത്. കഴിഞ്ഞ സീസണിലെ കാര്‍ണിവലില്‍ 200 റൈഡുകളും ഗെയിമുകളും ഉണ്ടായിരുന്നു. സാംസ്‌കാരിക പവലിയനുകള്‍, ലൈവ് എന്‍ടര്‍ടൈന്‍മെന്റ്, ഷോപ്പിങ്, ഡൈനിങ് തുടങ്ങി നിരവധി ആകര്‍ഷണങ്ങളാണ് ഗ്ലോബല്‍ വില്ലേജിലുള്ളത്.
1997 ഒക്ടോബറിലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ടെന്റുകളിലായി ഔദ് മേത്തയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്ലോബല്‍ വില്ലേജ് 2005-ലാണ് നിലവിലെ സ്ഥിരം കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ എന്നീ മേഖലകളെ പ്രതിനിധീകരിച്ച് 80-ലധികം രാജ്യങ്ങളുടെ 25-ലധികം പവലിയനുകള്‍ ഇവിടെയുണ്ട്.
വിനോദവും ഷോപ്പിംഗും വൈവിധ്യമാര്‍ന്ന ഭക്ഷണരുചികളും സാംസ്‌കാരിക അനുഭവങ്ങളും ഒരുപോലെ സമ്മാനിക്കുന്ന ഇടമാണ് ഗ്ലോബല്‍ വില്ലേജ്. ഇതുവരെ 100 മില്യണിലധികം വരുന്ന അതിഥികളാണ് ഗ്ലോബല്‍ വില്ലേജിലെത്തിയത്.
Content Highlights: Global Village, one of the UAE’s most popular entertainment and cultural attractions, will launch its 31st season on October 14, 2026. The season is expected to run through May 2027, offering visitors a mix of international cultures, entertainment, shopping, food and family experiences.