വാട്സ്ആപ്പ് സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണോ?; ചാറ്റുകൾ ഡിലീറ്റ് ചെയ്യാതെ സ്‌പേസ് കണ്ടെത്താം

വാട്‌സ് ആപ്പില്‍ ഫോട്ടോകളും വീഡിയോകളും മറ്റും നിരന്തരമായി വന്ന് നിറയുമ്പോള്‍ സ്‌റ്റോറേജ് പതുക്കെ നിറഞ്ഞുതുടങ്ങും. ഇത് പിന്നീട് ചാറ്റ് ബാക്കപ്പുകളെ ബാധിക്കും

വാട്സ്ആപ്പ് സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണോ?; ചാറ്റുകൾ ഡിലീറ്റ് ചെയ്യാതെ സ്‌പേസ് കണ്ടെത്താം
dot image

വാട്സ്ആപ്പില്‍ ദിവസവും വരുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ ഫോണിന്റെ സ്റ്റോറേജ് പതുക്കെ നിറയാനിടയാക്കും. സ്റ്റോറേജ് നിറയുമ്പോള്‍ പുതിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ചെയ്യാനും ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി ചാറ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല. വാട്സ്ആപ്പില്‍ തന്നെയുള്ള ഒരു സൗകര്യം ഉപയോഗിച്ച് ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും ഫയലുകളും മാത്രം നീക്കം ചെയ്യാം.

WhatsApp storage space

'Manage Storage' ഉപയോഗിക്കാം

വാട്സ്ആപ്പിലെ Manage Storage എന്ന സൗകര്യമാണ് ഇതിന് സഹായിക്കുന്നത്. വാട്സ്ആപ്പില്‍ ഏതൊക്കെ ഫയലുകളാണ് കൂടുതല്‍ സ്റ്റോറേജ് ഉപയോഗിക്കുന്നതെന്ന് ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം.ഇത് കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം.
വാട്സ്ആപ്പ് തുറക്കുക. അതില്‍ Settings - Storage and Data -Manage Storage ഇവ തുറക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് വാട്സ്ആപ്പിലെ മീഡിയ ഫയലുകള്‍ എത്ര സ്ഥലം ഉപയോഗിക്കുന്നുണ്ടെന്നും ഫോണില്‍ എത്ര സ്റ്റോറേജ് ബാക്കിയുണ്ടെന്നും കാണാന്‍ സാധിക്കും.

വലുപ്പമുള്ള ഫയലുകള്‍ ആദ്യം നീക്കം ചെയ്യാം

Manage Storageല്‍ വലിയ ഫയലുകള്‍ പ്രത്യേകം കാണാന്‍ കഴിയും. ഉദാഹരണത്തിന് 5 MBല്‍ കൂടുതലുള്ള ഫയലുകള്‍ ഇവിടെ പരിശോധിക്കാം. ആവശ്യമില്ലാത്ത വലിയ വീഡിയോകളോ ഫോട്ടോകളോ ഡോക്യുമെന്റുകളോ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം. പ്രധാനപ്പെട്ട ഫയലുകള്‍ മാത്രം ഫോണില്‍ സൂക്ഷിച്ചാല്‍ മതിയാകും.

WhatsApp storage space

ഒരേ ഫയല്‍ പലതവണ വന്നിട്ടുണ്ടോ?

വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഒരേ ഫോട്ടോയോ വീഡിയോയോ പലതവണ വരാറുണ്ട്. ഇത്തരത്തിലുള്ള അനാവശ്യ ഫയലുകളും സ്റ്റോറേജ് നിറയ്ക്കും. Manage Storage ഉപയോഗിച്ച് ആവശ്യമില്ലാത്ത ഇത്തരം ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്യാം.

ചാറ്റ് ഡിലീറ്റ് ചെയ്യേണ്ടതില്ല

സ്റ്റോറേജ് ഒഴിവാക്കാന്‍ മുഴുവന്‍ ചാറ്റും ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല. ചാറ്റിനുള്ളിലെ വലിയ ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ മാത്രം തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. ഇങ്ങനെ ചെയ്താല്‍ പ്രധാനപ്പെട്ട മെസേജുകളും ചാറ്റുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഫോണില്‍ കുറച്ച് സ്ഥലം കണ്ടെത്താം.

WhatsApp storage space

ഇനി മുതല്‍ സ്റ്റോറേജ് നിറയാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും

വാട്സ്ആപ്പിലെ Media Auto-Download ക്രമീകരണവും പരിശോധിക്കാം. എല്ലാ ഫോട്ടോകളും വീഡിയോകളും ഫോണിലേക്ക് സ്വയം ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ അനാവശ്യ ഫയലുകള്‍ സ്റ്റോറേജ് നിറയ്ക്കുന്നത് കുറയ്ക്കാം. പ്രത്യേകിച്ച് അധികം ഉപയോഗിക്കാത്ത ഗ്രൂപ്പുകളില്‍ നിന്ന് വരുന്ന വീഡിയോകളും ഫോട്ടോകളും സ്വമേധയാ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നതാണ് നല്ലത്.
അതിനാല്‍ സ്റ്റോറേജ് നിറഞ്ഞെന്ന് കരുതി പ്രധാനപ്പെട്ട വാട്സ്ആപ്പ് ചാറ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യേണ്ട. ആദ്യം Manage Storage തുറന്ന് കൂടുതല്‍ സ്ഥലം എടുത്തിരിക്കുന്ന അനാവശ്യ ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്താല്‍ മതി.

Content Highlights :As photos, videos, and other media constantly flood in via WhatsApp, storage space gradually begins to fill up. This eventually affects chat backups

dot image
To advertise here,contact us
dot image