അടുത്തറിയുമ്പോൾ ഒന്നിച്ച് അഭിനയിക്കാൻ പാടാണ്; സംയുക്തക്കൊപ്പം അഭിനയിക്കാൻ സാധ്യതയില്ലെന്ന് ബിജുമേനോൻ

സംയുക്തയ്ക്കൊപ്പം ഇനി അഭിനയിക്കാൻ ബുദ്ധിമുട്ടാണ്: കാരണം പറഞ്ഞ് ബിജു മേനോൻ

അടുത്തറിയുമ്പോൾ ഒന്നിച്ച് അഭിനയിക്കാൻ പാടാണ്; സംയുക്തക്കൊപ്പം അഭിനയിക്കാൻ സാധ്യതയില്ലെന്ന് ബിജുമേനോൻ
dot image

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത. ഇരുവരും വീണ്ടും ഒന്നിച്ച് സിനിമയിൽ എത്തുമോ എന്നറിയാനുള്ള ആകാംക്ഷ എല്ലാ മലയാളികൾക്കും ഉണ്ട്. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകുകയാണ് ബിജു മേനോൻ. അവറാച്ചൻ ആൻഡ് സൺസ് സിനിമയുടെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞങ്ങൾ നല്ല കോമ്പോ അല്ലേ. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മൾ അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാൻ വല്യ പാട് വരും. കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമൽഹാറാ'ണ്. അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാൻ; ബിജു മേനോൻ പറഞ്ഞു.

സത്യൻ അന്തിക്കാട് ചിത്രം 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' ആയിരുന്നു സംയുക്തയുടെ ആദ്യചിത്രം. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ , മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നിവയിലൂടെ രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആയിരുന്നു സംയുക്ത ഒടുവിൽ അഭിനയിച്ച ചിത്രം. 2002ലായിരുന്നു വിവാഹം.

Content Highlights: Biju Menon spoke about working with actress Samyuktha and explained why he feels it has become difficult to act alongside her now. The actor shared his thoughts while discussing their professional experiences in Malayalam cinema.

dot image
To advertise here,contact us
dot image