ഒരേ ആപ്പില്‍ രണ്ട് വാട്ട്‌സ് ആപ്പ് ; വീണ്ടും വീണ്ടും ലോഗിന്‍ ചെയ്യുകയും വേണ്ട

വ്യക്തിപരവും തൊഴില്‍പരവുമായ ചാറ്റുകള്‍ ഒരു ഫോണില്‍ത്തന്നെ ഈസിയായി കൈകാര്യം ചെയ്യാം

ഒരേ ആപ്പില്‍ രണ്ട് വാട്ട്‌സ് ആപ്പ് ; വീണ്ടും വീണ്ടും ലോഗിന്‍ ചെയ്യുകയും വേണ്ട
dot image

വ്യക്തിപരവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ക്കെല്ലാം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണമായ കാര്യമാണ്. പലര്‍ക്കും ഒരു ഫോണില്‍ത്തന്നെ ഒന്നിലധികം വാട്‌സ് ആപ്പ് ഉണ്ട്. എന്നാല്‍ ഒരു ഫോണില്‍ ഒന്നിലധികം വാട്‌സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് സാധാരണയായി ചെയ്യുന്നത്. അതല്ലെങ്കില്‍ മറ്റൊരു ഫോണ്‍ ഉപയോഗിക്കേണ്ടതുണ്ട്.

two whatsapp

Also Read:

എന്നാല്‍ ഇതിനൊരു പരിഹാരമാണ് അടുത്തിടെ വാട്‌സ് ആപ്പ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഇതിലൂടെ ഒരു ഐഫോണില്‍ രണ്ട് വ്യത്യസ്ത വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം. 'വാട്‌സ്ആപ്പ് ഫോര്‍ ഐഒഎസ് പതിപ്പ് 26.22.76' വഴി ഈ സൗകര്യം ഇനിമുതല്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ പോവുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഈ ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. എന്നാല്‍ ഇനിമുതല്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ ലഭിക്കുമെന്ന് ഫീച്ചര്‍ ട്രാക്കറായ വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

two whatsapp

വാട്ട്‌സ്ആപ്പിന്റെ അക്കൗണ്ട് മാനേജ്‌മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേര്‍ക്കാനാവുക. മറ്റേതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാനോ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലിങ്ക്ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കള്‍ക്ക് സാധിക്കും. പിന്നീട് അക്കൗണ്ടുകള്‍ മാറിമാറി ഉപയോഗിക്കാന്‍ വീണ്ടും ലോഗിന്‍ ചെയ്യേണ്ടതില്ല. ആപ്പിലെ 'U' ടാബില്‍ അല്‍പ്പസമയം അമര്‍ത്തി പിടിക്കുന്നതിലൂടെ അക്കൗണ്ടുകള്‍ വേഗത്തില്‍ മാറ്റാന്‍ സാധിക്കും. നിലവില്‍ രണ്ട് അക്കൗണ്ടുകള്‍ വരെ ഉപയോഗിക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Content Highlights :This new feature lets you easily manage personal and professional chats on one phone





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image