

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം, ഡയറക്ട് മെസേജുകളില്‍ നിന്ന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍(E2E) നീക്കം ചെയ്യാന്‍ ഒരുങ്ങുന്നു. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ സ്വകാര്യത ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഈ മാറ്റം എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമുകളെ ബാധിക്കുമെന്നും പ്ലാറ്റ്‌ഫോമില്‍ സ്വകാര്യ മെസേജിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ മാറ്റം വരുത്തുമെന്നും മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ വ്യക്തമാക്കുന്നുണ്ട്.

മെയ് 8 നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ആപ്പിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ്(E2E) മെസേജിംഗ് സേവനം നിര്‍ത്തലാക്കാന്‍ പോകുന്നത്. സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്നയാളും ഒഴികെ മറ്റാരും ചാറ്റുകള്‍ കാണില്ല എന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിന്റെ സവിശേിത. പുതിയ മാറ്റം നിലവില്‍ വരുന്നതോടുകൂടി സ്വകാര്യമായ സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാം വഴി അയക്കുന്നത് സുരക്ഷിതമല്ലാതാകും. 2019 ല്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉയര്‍ത്തിപിടിച്ച മെറ്റയുടെ ദീര്‍ഘകാല സ്വകാര്യത എന്ന ആശയത്തിന് തിരിച്ചടിയാണ് ഈ തീരുമാനം.

പുതിയ മാറ്റം നിലവില്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് മെസേജുകളും മീഡിയ ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള നിര്‍ദേശങ്ങള്‍ ഇന്‍സ്റ്റഗ്രാം നല്‍കും. ചാറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
2023-ലാണ് ഇന്‍സ്റ്റാഗ്രാം ഡിഎമ്മുകളില്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായി ഡിഎമ്മു(DM)കള്‍ക്കായുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത്. മെറ്റയുടെ പ്ലാറ്റ്ഫോമുകള്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്നതിനുളള വിശാലമായ ശ്രമമായാണ് ഇത് അവതരിപ്പിച്ചത്. ഈ സ്വകാര്യതാ സവിശേഷത പ്രവര്‍ത്തനക്ഷമമാക്കിയാല്‍, ഡിഎമ്മുകളുടെ ഇന്റര്‍ഫേസിലെ ചാറ്റുകള്‍ ഉപകരണത്തില്‍ തന്നെ തുടരും, മെറ്റ ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷികള്‍ക്ക് അവ ആക്സസ് ചെയ്യുന്നതില്‍ നിന്ന് ഇത് തടയും.വളരെ കുറച്ച് ആളുകള്‍ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നുള്ളൂ എന്നതിനാലാണ് കമ്പനി ഈ സവിശേഷിത നിര്‍ത്തലാക്കുന്നതെന്നാണ് മെറ്റാ വക്താവ് ദിന എല്‍-കസ്സാബി പറയുന്നത്.
ഈ തീരുമാനം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ മറ്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഉപയോക്തൃ സ്വകാര്യതയ്ക്കും സുരക്ഷാ ആവശ്യങ്ങള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് പിന്തുണ വാഗ്ധാനം ചെയ്യുന്ന വാട്‌സ് ആപ്പിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാനും ഇത് കമ്പനിയെ സഹായിക്കുന്നു.
Content Highlights :
Instagram chats are losing privacy; end-to-end encryption will be discontinued in May