അമ്മാവന്റെ പ്രായമുള്ള നടനൊപ്പം റൊമാൻസ്, തെലുങ്ക് സിനിമയിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രാധിക ആപ്‌തെ

"തുടക്കത്തിൽ അൺകംഫർട്ടബിളായ രംഗങ്ങൾ ചെയ്യേണ്ടിവന്നു"; തെലുങ്ക് സിനിമയെക്കുറിച്ച് രാധിക ആപ്‌തെ

അമ്മാവന്റെ പ്രായമുള്ള നടനൊപ്പം റൊമാൻസ്, തെലുങ്ക് സിനിമയിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രാധിക ആപ്‌തെ
dot image

കരിയറിന്റെ തുടക്കകാലത്ത് താൻ ചെയ്ത പല ചിത്രങ്ങളിലും കംഫർട്ടബിൾ അല്ലാത്ത രംഗങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നടി രാധിക ആപ്‌തെ. തെലുങ്ക് സിനിമാമേഖലയിലാണ് ഇത്തരം മോശം അനുഭവങ്ങൾ കൂടുതലായും ഉണ്ടായിട്ടുള്ളതെന്നും, ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ തന്നെ തനിക്ക് കടുത്ത അസ്വസ്ഥത തോന്നിയിരുന്നെന്നും താരം വ്യക്തമാക്കി. സൂം ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധിക തന്റെ സിനിമാനുഭവങ്ങൾ പങ്കുവെച്ചത്.

Also Read:

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ അനുഭവം ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണെന്ന് നടി ഓർക്കുന്നു. തന്നെക്കാൾ ഒരുപാട് പ്രായമുള്ള മുതിർന്ന നടനൊപ്പം റൊമാന്റിക് രംഗങ്ങളിൽ അഭിനേണ്ടി വന്നത് കടുത്ത മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് രാധിക പറഞ്ഞു.

‘ഒരു തെലുങ്ക് സിനിമയുടെ അനുഭവം ഇപ്പോഴും മറക്കാനാകില്ല. കീര്‍ത്തിക്ക് അവരുടെ കസിനുമായി റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ. എനിക്ക് ആ സിനിമയില്‍ അമ്മാവന്റെ പ്രായമുള്ള ഒരു നടനുമൊത്ത് റൊമാന്‍സ് ചെയ്യേണ്ടി വന്നിരുന്നു. ഏറ്റവും ചാലഞ്ചിങ്ങായിട്ടുള്ള സിനിമയായിരുന്നു അത്. ആ സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളോടും എനിക്ക് ദേഷ്യമാണ്.

Also Read:

എന്നെക്കാള്‍ ഒരുപാട് പ്രായമുള്ള നടനൊപ്പം റൊമാന്‍സ് ചെയ്യേണ്ടി വരിക എന്ന് പറയുന്നത് തന്നെ പുരുഷാധിപത്യപരമായ സാഹചര്യമാണ്. എന്നെ സംബന്ധിച്ച് അത് ടഫായ കാര്യമായിരുന്നു. ആ സിനിമയുടെ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും. എന്നെ തോളിലിട്ടിട്ടാണ് ആ നടന്‍ പിന്നീട് ഫൈറ്റ് ചെയ്യുന്നത്. ഇതുവരെ ചെയ്തതില്‍ വെച്ച് പ്രയാസമുള്ള വേഷം അതായിരുന്നു,’ രാധിക ആപ്‌തെ പറഞ്ഞു.

രാധികയുടെ അഭിമുഖം വൈറലായതിന് പിന്നാലെ താരം ഉദ്ദേശിച്ച ചിത്രം ഏതാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനായ മാസ് ചിത്രമായ 'ലെജൻഡ്' ആണ് രാധിക ഉദ്ദേശിച്ചതെന്നും, ചിത്രത്തിലെ ആപ്തെയുടെ കഥാപാത്രത്തെയും രംഗങ്ങളെയുമാണ് താരം പരാമർശിച്ചതെന്നും സിനിമാപേജുകൾ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Radhika Apte opens up about an unpleasant experience during her acting career, recalling a film storyline that involved romance with an older actor and a fight scene even after her character had died.

dot image
To advertise here,contact us
dot image