'ന്യൂസിലന്‍ഡിനെതിരെ സ്ഥിരത പുലർത്തിയില്ല', സഞ്ജുവിനെ വിമർശിച്ച് ഹനുമാ വിഹാരി

പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 21.40 ശരാശരിയിലും 142.66 സ്ട്രൈക്ക് റേറ്റിലും 107 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

'ന്യൂസിലന്‍ഡിനെതിരെ സ്ഥിരത പുലർത്തിയില്ല', സഞ്ജുവിനെ വിമർശിച്ച് ഹനുമാ വിഹാരി
dot image

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ബാറ്ററുമായ ഹനുമ വിഹാരി. സഞ്ജു പരമ്പരയിലുടനീളം സ്ഥിരത പുലർത്തിയില്ലെന്ന് വിഹാരി ചൂണ്ടിക്കാട്ടി. സഞ്ജുവിനെ വിശ്വസിച്ച് മുന്നോട്ടുപോകാനാവില്ല, ഒരു മത്സരത്തിൽ തിളങ്ങിയാൽ അടുത്ത മത്സരത്തിൽ നിരാശപ്പെടുത്തും. ഇപ്പോൾ നിരാശപ്പെടുത്തുന്ന മത്സരങ്ങളാണ് കൂടുതൽ, വിഹാരി കൂട്ടിച്ചേർത്തു.

പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 21.40 ശരാശരിയിലും 142.66 സ്ട്രൈക്ക് റേറ്റിലും 107 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഒരു അർധസെഞ്ചുറി മാത്രമാണ് ഇതിലുള്ളത്.

തോൽവിക്കിടയിലും ഇന്ത്യയ്ക്ക് പരമ്പരയിൽ നിന്ന് ലഭിച്ച ചില നല്ല കാര്യങ്ങളും വിഹാരി പങ്കുവെച്ചു. ബാറ്റിംഗിൽ അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നമൻ ധിർ എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ അവസരങ്ങളിൽ മികച്ച സ്വാധീനമുണ്ടാക്കാൻ കഴിവുള്ള വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെയും അദ്ദേഹം പ്രശംസിച്ചു.

ടി20 പരമ്പരയ്ക്ക് ശേഷം ബുധനാഴ്ച മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇനി ഇരുടീമുകളും ഏറ്റുമുട്ടുക. സഞ്ജു സാംസൺ ഏകദിന ടീമിലില്ല.

content highlights: hanuma vihari criticizes sanju samson batting technique new zealand t20 malayalam

dot image
To advertise here,contact us
dot image