ജിലേബിയുടെ ചൈനീസ് 'ഇരട്ട'യെ അറിയാമോ? പരിചയപ്പെടുത്തി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്!

ജിലേബിയുടെ ചൈനയിലുള്ള ഇരട്ടയെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ഈ പലഹാരത്തെ വിളിക്കുന്നത്

ജിലേബിയുടെ ചൈനീസ് 'ഇരട്ട'യെ അറിയാമോ? പരിചയപ്പെടുത്തി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്!
dot image

ഇന്ത്യൻ ഭക്ഷണരീതിയെയും ഭക്ഷണസാധനങ്ങളെയും കുറിച്ച് പറയുമ്പോള്‍ പലഹാരങ്ങളെ കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല. ആഘോഷങ്ങളാകട്ടെ ഉത്സവങ്ങളാകട്ടെ ഇന്ത്യക്കാരുടെ ആദ്യത്തെ ചോയിസുകളില്‍ ഇടംപിടിക്കുന്ന രണ്ട് പലഹാരങ്ങളാണ് ജിലേബിയും ലഡുവും. തേനൂറുന്ന ജിലേബി കിട്ടിയാല്‍ അത് ഒന്ന് ആസ്വദിച്ച് കഴിക്കാതെ പോകാന്‍ കഴിയാത്തവരാണ് ഭക്ഷണപ്രിയരായ എല്ലാവരും എന്ന് പറഞ്ഞാലും തെറ്റില്ല. അങ്ങ് അറേബ്യയിലോ പേര്‍ഷ്യയിലോ ജനിച്ചെന്ന് കരുതപ്പെടുന്ന ജിലേബി നമ്മുടെ ഫേവറിറ്റ് ലിസ്റ്റില്‍ തന്നെയാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ജിലേബിക്ക് ഒരു അപരന്‍ അങ്ങ് ചൈനയിലുണ്ടെന്ന് പറയുകയാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ്. ജിലേബിയുടെ ചൈനയിലുള്ള ഇരട്ടയെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ഈ പലഹാരത്തെ വിളിക്കുന്നത്. ടാങ് ഹുവാന്‍ എന്നാണ് യഥാർത്ഥ പേര്. എന്നാൽ ഷുഗര്‍ സ്‌പൈറല്‍സ് എന്നാണ് ചൈനക്കാര്‍ ഇതിനെ വിളിക്കുന്നത്. കറുമുറെ കടിച്ചു കഴിക്കാവുന്ന സ്‌പൈറല്‍ രൂപത്തിലുള്ള ടാങ് ഹുവാന്റെയും ജിലേബിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഇരു പലഹാരങ്ങളുടെയും കാഴ്ചയിലെ സാമ്യവും രുചിയുമെല്ലാം യു ജിങ് പങ്കുവച്ചത്.

'ചൈനയിലെ ഷുഗര്‍ റിങ്ങ് മുതല്‍ ഇന്ത്യയിലെ ജിലേബി വരെ, ഓരോ ബൈറ്റിലും കറുമുറെ കഴിക്കാവുന്ന സ്വാദ്' എന്ന ക്യാപഷനോടെയാണ് അവര്‍ എക്‌സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.



ചൈനീസ് ഭാഷയായ മാന്‍ഡരിന്‍ പഠിച്ചിട്ട് പോലും ആരും തന്നോട് ഈ സാമ്യത പറഞ്ഞു തന്നിട്ടില്ലെന്നും എന്നെങ്കിലും ഒരിക്കല്‍ ചൈനീസ് ഷുഗര്‍ റിങ്ങ് കഴിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നുമാണ് ഒരാളുടെ കമന്റ്. മറ്റ് ചിലരുടെ സംശയം ഇരു പലഹാരങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ് എന്നാണ്.

ചൈനീസ് ഷുഗര്‍ റിങ് അഥവാ ടാങ് ഹുവാന്‍ നേര്‍ത്ത, രുചിയുള്ള, റൗണ്ട് ഷേപ്പിലുള്ള നന്നായി പൊരിച്ചെടുക്കുന്ന പലഹാരമാണ്. ജിലേബികള്‍ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാകുമ്പോള്‍ ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് ടാങ് ഹുവാന്‍ ഉണ്ടാക്കുന്നത്. ചൈനക്കാര്‍ക്ക് ഇടയിലെ ഒരു വിശ്വാസം എന്താണെന്നാല്‍, ന്യൂ ഇയർ ദിനത്തിൽ അടുക്കളയില്‍ നിന്ന് എന്തെങ്കിലും മോശമായി പറഞ്ഞാല്‍, അത് ഈ ഭക്ഷണത്തിലേക്ക് എത്തുമെന്നാണ്. മാത്രമല്ല ഇതോടെ ആ വര്‍ഷം മുഴുവന്‍ മോശമായിരിക്കുമെന്നും അവര്‍ കരുതുന്നു.

Sugar Ring
Sugar Ring

ജിലേബി പൂര്‍ണമായും വെജിറ്റേറിയന്‍ ആണല്ലോ, എന്നാല്‍ ഷുഗര്‍ റിങ്ങില്‍ മുട്ട ചേര്‍ത്താണ് ഉണ്ടാക്കുന്നത്. നാലു മുട്ടകളാണ് ഇതിനായി ആവശ്യം. ഇവ ഒരു പാത്രത്തില്‍ പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കിയശേഷം അതിലേക്ക് വെള്ളം ചേര്‍ക്കുക. പിറകേ 50:50 അനുപാതത്തില്‍ ബ്രഡ് ഫ്‌ളോര്‍, കേക്ക് ഫ്‌ളോര്‍, കോണ്‍ ഫ്‌ളോര്‍, കസ്റ്റാര്‍ഡ് പൗഡര്‍, ബേക്കിങ് പൗഡര്‍, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഈ മാവ് അരിച്ചെടുത്ത ശേഷം പിന്നീട് ഉപയോഗിക്കാം. മെറ്റല്‍ കൊണ്ടുള്ള പ്രത്യേക അച്ചുകള്‍ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുക. മാവില്‍ ഇവ മുക്കിയ ശേഷം തിളച്ച എണ്ണയിലേക്ക് ഇറക്കിവയ്ക്കും. ചെറുതായി ഒന്ന് അനക്കുമ്പോള്‍ ഷുഗര്‍ റിങ്ങുകള്‍ എണ്ണയിലേക്ക് ഇറങ്ങി വരും. ഇവ പുറത്തെടുത്ത്, ചൂട് മാറ്റി കഴിക്കാം.

Content Highlights: A spokesperson for the Chinese Embassy in India has introduced a Chinese dessert resembling jalebi. The dessert has drawn attention for its similarities to the popular Indian sweet.

dot image
To advertise here,contact us
dot image