

തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ നേതാവ് ഡിവൈഎസ്പി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയതിലെ ആരോപണം തള്ളി പിഎസ്സി. പരീക്ഷ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം. പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ആണ് ചുരുക്കപ്പട്ടിക തയാറാക്കിയത്. എഴുത്തു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ജിതിന് കെ ജെയ്ക്കാണെന്നും പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്കുപട്ടികയില്‍ ജിതിന് ഉള്‍പ്പെട്ടിട്ടില്ല എന്നത് തെറ്റായ ആരോപണമാണെന്നും പിഎസ്സി വിശദീകരിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള ജിതിന്റെ അഡൈ്വസ് മെമ്മോയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനാണ് ഉദ്യോഗാര്‍ത്ഥിക്കെതിരെ പരാതി നല്‍കിയിരുന്നത്. പരീക്ഷ നടത്തിപ്പില്‍ തട്ടിപ്പ് ഉണ്ടെന്നും നിയമന നടപടികള്‍ തടയണം എന്നുമായിരുന്നു ആവശ്യം. നിയമനം നിയമാനുസൃതം തന്നെയാണ് നടന്നതെന്ന് വ്യക്തമാകുന്നതാണ് പിഎസ്സിയുടെ വിശദീകരണവും രേഖകളും. കായികക്ഷമത പരിശോധനയും അഭിമുഖവും പൂര്‍ത്തിയാക്കിയാണ് നിയമന നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 68.67 മാര്‍ക്ക് എഴുത്തു പരീക്ഷയിലും 13 മാര്‍ക്ക് അഭിമുഖത്തിലും ജിതിന് ലഭിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് പിഎസ്സി രേഖ. എഴുത്ത് പരീക്ഷയില്‍ നഷ്ടമായ മാര്‍ക്ക് അഭിമുഖത്തില്‍ അനധികൃതമായി നല്കി എന്ന പരാതിയിലെ ആരോപണത്തെ ഖണ്ഡിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
എഴുത്ത് പരീക്ഷയിലും ജിതിന് തന്നെയാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചിരുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ പോലും ഉള്‍പ്പെടാത്ത ആളാണ് ജിതിന് എന്ന വാദവും തള്ളുന്നതാണ് പ്രസ്തുത സസ്തികയിലേക്കുള്ള അഡൈ്വസ് മെമോ. പിഎസ്സിയില് നടക്കുന്നതെല്ലാം ക്രമക്കേടാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പിഎസ്സി ഉയര്‍ത്തുന്ന വിമര്‍ശനം. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ആളുകള്‍ക്ക് പിഎസ്സി വഴി അനധികൃതമായി ജോലികളില്‍ കടന്ന് കൂടാന്‍ കഴിയുമെന്നുമുള്ള പൊതുബോധം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പിഎസ്സി പറയുന്നു.
Content Highlights: The Kerala Public Service Commission has rejected allegations surrounding former SFI leader Jithin K J securing the first rank in the DYSP rank list, stating that there were no lapses in the examination process. The commission clarified that the shortlist was prepared based on preliminary and main examination results and that Jithin secured the highest marks in the written test. It also dismissed claims that he was not included in the police constable rank list. A copy of his advice memo for the constable post has been obtained by Reporter.