വെളളകുപ്പികളുടെ അടപ്പുകള്‍ക്ക് പല നിറം എന്തുകൊണ്ടാണെന്നറിയാമോ?

വാട്ടര്‍ ബോട്ടിലുകളിലെ പല നിറത്തിലുളള അടപ്പുകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

വെളളകുപ്പികളുടെ അടപ്പുകള്‍ക്ക് പല നിറം എന്തുകൊണ്ടാണെന്നറിയാമോ?
dot image

1970 കളിലാണ് കുടിവെള്ളത്തിനായുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ആദ്യമായി അവതരിപ്പിച്ചത്. അതിന് ശേഷം കുപ്പികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ ഈ കുപ്പികളുടെയൊക്കെ അടപ്പിന്റെ നിറങ്ങള്‍ വ്യത്യസ്തമാണെന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. വാട്ടര്‍ ബോട്ടില്‍ ക്യാപ്പുകളുടെ വ്യത്യസ്ത നിറങ്ങള്‍ അലങ്കാരത്തിന് മാത്രമല്ല പല നിറങ്ങളുള്ള ഓരോ ക്യാപ്പുകളും പല കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. വെള്ളത്തിന്റെ ഓരോ തരവും ഏതാണെന്ന് അറിയിക്കുന്നതിനുളള ലളിതമായ ഒരു കോഡായി അവ പ്രവര്‍ത്തിക്കുന്നു. ബ്രാന്‍ഡുകളും പ്രദേശങ്ങളും അനുസരിച്ച് വ്യത്യസ്തപ്പെടാമെങ്കിലും ഈ നിറങ്ങള്‍ക്ക് ചില പൊതുവായ ബന്ധങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നറിയാം.

water bottle cap colours

നീല അടപ്പുകള്‍

കുടിവെളളം വാങ്ങുമ്പോള്‍ നീല അടപ്പുകള്‍ ശ്രദ്ധിച്ചിട്ടില്ലേ. ഇത് പലപ്പോഴും പ്രകൃതിദത്തമായതോ ധാതുജലത്തെയോ സൂചിപ്പിക്കുന്നു. കിണറ്റില്‍നിന്നും മറ്റും ലഭിക്കുന്ന ഭൂഗര്‍ഭ നീരുറവകളില്‍നിന്ന് ഉത്ഭവിക്കുന്നതും കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ വെള്ളവുമാണ് ഈ കുപ്പികളിലുള്ളത്.

വെള്ള അടപ്പുകള്‍

വെള്ള അടപ്പുള്ള കുപ്പികള്‍ സാധാരണയായി സംസ്‌കരിച്ചതും ശുദ്ധീകരിച്ചതും അല്ലെങ്കില്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍ അഥവാ തിളപ്പിച്ച് ശുദ്ധീകരിച്ച വെള്ളത്തിനെയും സൂചിപ്പിക്കുന്നു. ഈ വെള്ളം പലപ്പോഴും ടാപ്പ് വെളളത്തില്‍നിന്നോ മറ്റ് സ്രോതസുകളില്‍നിന്നോ ശേഖരിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഫില്‍റ്റര്‍ ചെയ്യുന്നവയാണ്.

water bottle cap colours

പച്ചനിറത്തിലുളള അടപ്പുകള്‍

പച്ച നിറത്തിലുള്ള അടപ്പുള്ള കുപ്പികളിലെ വെള്ളം പ്രത്യേകമായ രുചിയുള്ളതോ നാരങ്ങ, പുതിന പോലെയുള്ള പ്രകൃതിദത്ത സുഗന്ധങ്ങള്‍ ചേര്‍ത്തതോ ആണെന്ന് അര്‍ഥമാക്കാം.

ചുവന്ന അടപ്പുകള്‍

ചുവന്ന അടപ്പുകളുളള കുപ്പിയില്‍ വരുന്ന വെള്ളം കാര്‍ബണേറ്റ് വാട്ടറിനെ സൂചിപ്പിക്കുന്നു. ചിലപ്പോള്‍ ഇലക്ട്രോലൈറ്റുകള്‍ ചേര്‍ന്ന എനര്‍ജി ഡ്രിങ്കുകളുമാകാം.

കറുപ്പ് നിറമുള്ള അടപ്പുകള്‍

ഉയര്‍ന്ന PH നിലയുള്ള പ്രീമിയം അല്ലെങ്കില്‍ ആല്‍ക്കലൈന്‍ വെള്ളമാണ് കറുപ്പ് നിറമുള്ള അടപ്പുള്ള കുപ്പികളില്‍ അടങ്ങിയിരിക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്.

water bottle cap colours

മഞ്ഞ നിറമുളള അടപ്പുകള്‍

മഞ്ഞ അടപ്പുകളുള്ള കുപ്പികളിലെ പാനിയങ്ങള്‍ പോഷകങ്ങള്‍ ചേര്‍ത്ത വിറ്റാമിന്‍ സമ്പുഷ്ടമായ വെള്ളമാണെന്നാണ് അര്‍ഥമാക്കുന്നത്. കുപ്പിയില്‍ പതിപ്പിച്ചിരിക്കുന്ന ലേബല്‍ വായിക്കാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള വെള്ളത്തിന്റെ തരം പെട്ടെന്ന് തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ഈ കളര്‍ സംവിധാനം സഹായിക്കും.

കളര്‍കോഡ് ക്യാപ്പിന്റെ ചരിത്രം

കുപ്പികളുടെ അടപ്പിന്റെ ഉപയോഗം വെറുമൊരു ആധുനിക മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമല്ല. വ്യവസായത്തില്‍ ഇവയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. വൈദ്യശാസ്ത്രം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ രീതികളില്‍നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ഉദാഹരണത്തിന് ആശുപത്രികളില്‍ സിറിഞ്ചുകളിലും മറ്റുമുള്ള വ്യത്യസ്തമായ ക്യാപ്പുകള്‍, മരുന്നുകുപ്പികളിലെ അടപ്പുകളിലുളള വ്യത്യസ്ത നിറങ്ങള്‍ ഇവയെല്ലാം മരുന്നുകളും അവയുടെ ഉപയോഗവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ സഹായിക്കുന്നു. അതുപോലെ വ്യാവസായിക മേഖലകളില്‍ വയറുകള്‍ മുതല്‍ ഗ്യാസ് സിലണ്ടര്‍ വരെ അവയുടെ പ്രവര്‍ത്തനമോ ഉള്ളടക്കമോ സൂചിപ്പിക്കാനും കളര്‍ കോഡുകള്‍ ഉപയോഗിക്കുന്നു.

Content Highlights:What do the different colored caps on water bottles indicate?

dot image
To advertise here,contact us
dot image