ഫോണ്‍ ചാര്‍ജിങിന് മാത്രമല്ല ടൈപ്പ് - C port കൊണ്ട് വേറെയും ഉപയോഗമുണ്ട്! 90%പേര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഇതാ

നിങ്ങളുടെ ഫോണിന്റെ C port ചാര്‍ജിങിന് മാത്രമാണോ ഉപയോഗിക്കുന്നത്?

ഫോണ്‍ ചാര്‍ജിങിന് മാത്രമല്ല ടൈപ്പ് - C port കൊണ്ട് വേറെയും ഉപയോഗമുണ്ട്! 90%പേര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഇതാ
dot image

നിങ്ങളുടെ ഫോണിന്റെ C port ചാര്‍ജിങിന് മാത്രമാണോ ഉപയോഗിക്കുന്നത്? എന്നാല്‍ ഈ പോര്‍ട്ട് കൊണ്ട് നമ്മള്‍ക്ക് അറിയാത്ത പല ഉപയോഗങ്ങളുമുണ്ട്. ടൈപ്പ് - C Portനെ യൂണിവേഴ്‌സലായാണ് കണക്കാക്കുന്നത്. അതിനാല്‍ പല കാര്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം. ഈ സിംഗിള്‍ പോര്‍ട്ടിന് നിങ്ങളുടെ ഫോണിനെ ഒരു പവര്‍ ബാങ്കോ അല്ലെങ്കില്‍ ഒരു സ്ട്രീമിങ് ഉപകരണമോ ആക്കാന്‍ കഴിയും.

ഫോണിനെ പവര്‍ ബാങ്കാക്കാം

നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ചിട്ടുണ്ടാകും. പക്ഷേ നിങ്ങളുടെ ഫോണിന്റെ ടൈപ് - C port ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ തന്നെ ഒരു പവര്‍ ബാങ്കായി മാറ്റാം എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒന്ന് ആശ്ചര്യപ്പെടും. ഇയര്‍ബഡുകള്‍ പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഇങ്ങനെ ചെയ്യാന്‍ നിങ്ങള്‍ ഒരു ടൈപ്പ് Cയെ ടൈപ്പ് - C കേബിള്‍ ഉപയോഗിച്ച് കണക്ടക് ചെയ്യണം എന്നിട്ട് ഇതിനെ ഇയര്‍ബഡുമായി ബന്ധിപ്പിക്കണം. ചാര്‍ജര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഈ രീതി പരീക്ഷിക്കാവുന്നതാണ്.

ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാം

ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ ക്വിക്ക് ഷെയര്‍ അല്ലെങ്കില്‍ എയര്‍ ഡ്രോപ്പ് എന്നിവയാണ് ഉപയോഗിക്കുക. എന്നാല്‍ ലാര്‍ജ് ഫയലുകള്‍ക്ക് ഇത്തരം രീതി ഉപയോഗിക്കുമ്പോള്‍ സമയം നഷ്ടമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഫോണിന്റെ ടൈപ്പ് - C port ഉപയോഗിച്ച് ഒരു തടസവുമില്ലാതെ പെട്ടെന്ന് തന്നെ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാം. ഇങ്ങനെ വിവരങ്ങള്‍ കൈമാറാന്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും ടൈപ്പ് - Cയെ ടൈപ്പ് - C കേബിളുമായി ബന്ധിപ്പിച്ചാല്‍ മതിയാകും. ഇതിന് ശേഷം ഒരു ഡിവൈസില്‍ നിന്ന് മറ്റേതിന്റെ ഇന്റേണല്‍ സ്റ്റോറേജ് എത്രയാണെന്ന് അറിയാന്‍ സാധിക്കും. ഇതോടെ വലിയ ഫയലുകളും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും.

നിങ്ങളുടെ ഫോണൊരു ലാപ്‌ടോപ്പായി ഉപയോഗിക്കാം

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ടൈപ്പ് - C portന്റെ സഹായത്തോടെ നിങ്ങളുടെ ഫോണിനെ ഒരു ലാപ്‌ടോപാക്കാം. ഫോണിന്റെ C portല്‍ ഒരു ബ്ലൂടൂത്ത് ഡോങ്കിളില്‍ ബന്ധിപ്പിക്കുക. വയര്‍ലെസ് കീബോര്‍ഡും മൗസും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതും പല അവസരങ്ങളിലും ഉപയോഗപ്രദമാകും. നിങ്ങള്‍ക്കൊരു നീണ്ട ഇ മെയില്‍ ടൈപ്പ് ചെയ്യണമെന്ന് കരുതുക, ടച്ച് സ്‌ക്രീനില്‍ ഇങ്ങനെ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടുണ്ടാകും. ഈ അവസരത്തില്‍ വയര്‍ലെസ് കീബോര്‍ഡ് കണക്ട് ചെയ്താല്‍ ജോലി സിമ്പിളായി തീര്‍ക്കാം. ഫോണ്‍ എവിടെയെങ്കിലും വീണോ മറ്റോ ടച്ച് സ്‌ക്രീനിന് പ്രശ്‌നമുണ്ടായാല്‍ വയര്‍ലെസ് മൗസ് ഫോണിന്റെ ടൈപ്പ് - C port വഴി കണക്ട് ചെയ്യാം.

നിങ്ങളുടെ ടിവിയില്‍ മൂവീസും സീരീസും സ്ട്രീം ചെയ്യാം

ടൈപ്പ് - C port ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ വഴി ടിവിയില്‍ സിനിമകളും സീരീസുകളും സ്ട്രീം ചെയ്യാം. ഇതിനായി ഒരു HDMI ആവശ്യമാണ്. ഇതിലൂടെ നിങ്ങളുടെ ഫോണ്‍ ടിവിയുമായി എളുപ്പത്തില്‍ കണക്ട് ചെയ്യാം.

വയര്‍ഡ് എയര്‍ബഡ്‌സ് ഇല്ലാതെ പാട്ടുകേള്‍ക്കാം

ഹൈ ക്വാളിറ്റിയില്‍ പാട്ടുകേള്‍ക്കാന്‍ വയര്‍ഡ് ഹെഡ് സെറ്റ് ഉപയോഗിക്കാന്‍ ഇപ്പോഴും ഇഷ്ടമുള്ളവരുണ്ടാകും. എന്നാല്‍ നിലവില്‍ 3.5mm ജാക്കുകള്‍ പല ഫോണുകളിലും അപ്രത്യക്ഷമായതിനാല്‍ ഫോണില്‍ വയര്‍ഡ് ഇയര്‍ബഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പക്ഷേ വയര്‍ഡ് എയര്‍ബഡ്‌സ് ഉപയോഗിക്കണമെങ്കില്‍ ടൈപ്പ് - C കണക്ടറുള്ള ഇയര്‍ബഡുകള്‍ ആവശ്യമാണ്. അല്ലെങ്കില്‍ ടൈപ്പ് - C to 3.5mm ജാക്ക് ഡോങ്കിള്‍ ഉപയോഗിക്കണം.

Content Highlights: type - C port have so many purpose than charging lets find out

dot image
To advertise here,contact us
dot image