'ഇമ്മിഗ്രേഷനെന്നാല്‍ നാട് നശിപ്പിക്കലല്ല'; റോഡ് നിറയെ മുറുക്കിത്തുപ്പിയ അടയാളങ്ങൾ! ലണ്ടനിലും രക്ഷയില്ല!

ലണ്ടൻ തെരുവുകളിൽ നിറയെ ഗുഡ്ക മുറുക്കിത്തുപ്പിയ പാടുകളാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകയായ ബ്രൂക്ക് ഡേവിസ് പങ്കുവച്ച് വീഡിയോ വൈറല്‍

'ഇമ്മിഗ്രേഷനെന്നാല്‍ നാട് നശിപ്പിക്കലല്ല'; റോഡ് നിറയെ മുറുക്കിത്തുപ്പിയ അടയാളങ്ങൾ! ലണ്ടനിലും രക്ഷയില്ല!
dot image

ഇമ്മിഗ്രേഷൻ എന്നാൽ അവസരങ്ങൾ നൽകുന്ന നാടിനെ ഇല്ലാതാക്കാനുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യക്കാർക്ക് അല്ലെങ്കിലേ അടിസ്ഥാനപരമായ സിവിക്ക് സെൻസ് കുറവാണ്. ഇന്ത്യയിലും ഇത് വലിയൊരു പ്രശ്‌നമാണ്… ഒരു വീഡിയോയ്ക്ക് താഴെ തുതുരാ വരുന്ന കമന്റുകളില്‍ ചിലകാണിത്. ലണ്ടൻ തെരുവുകളിൽ നിറയെ ഗുഡ്ക മുറുക്കിത്തുപ്പിയ പാടുകളാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകയായ ബ്രൂക്ക് ഡേവിസ് പങ്കുവച്ച് വീഡിയോയ്ക്ക് താഴെയാണ് ഈ കമന്റുകൾ നിറയുന്നത്. നടപ്പാതകളിൽ പോലും ഗുഡ്ക ചവച്ചുതുപ്പിയ പാടുകളാണ്. ഇത്തരം പാടുകൾ പൊതുയിടങ്ങൾ വൃത്തികേടാക്കിയെന്ന് ബ്രൂക്ക് പറയുന്നു.

ബ്രൂക്ക് ഡേവിസ് Wembley തെരുവുകളിലൂടെ നടക്കുകയാണ്, ഇതിനിടയിൽ വഴിയിൽ കാണുന്ന തവിട്ടുനിറമുള്ള പാടുകൾ അവർ ചൂണ്ടിക്കാട്ടുന്നു. 'നിങ്ങൾ എപ്പോഴെങ്കിലും ലണ്ടനിൽ ഇത്തരം പാടുകൾ കണ്ടിട്ടുണ്ടോ? ഒരു ദിവസം മുഴുവൻ ഇത് എണ്ണി നടക്കുകയായിരുന്നു ഞാൻ.' എന്ന് ബ്രൂക്ക് വീഡിയോയിൽ പറയുന്നുണ്ട്.

അരമണിക്കൂർ നടക്കുന്നതിനിടയിൽ അമ്പതോളം പാടുകളാണ് താൻ കണ്ടെത്തിയതെന്നും അവർ പറയുന്നു. പ്രദേശവാസികളും ബിസിനസുകാരുമടക്കം ഇവയുടെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത് വിൽക്കുന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഏതോ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് ഇതിങ്ങനെ മുറുക്കി തുപ്പുന്നുള്ളു എന്ന് പറഞ്ഞുവെന്നും ഇവർ ആരോപിക്കുന്നു.

ലണ്ടനിലെ ബ്രൗൺ പാടുകളെ കുറിച്ച് ചർച്ച ചെയ്യാം എന്ന തലക്കെട്ടോടെയാണ് ബ്രൂക്ക് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാലു മില്യണിലധികം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചത്. പാനല്ല നിരോധിക്കേണ്ടത്, ഇത്തരം പ്രവർത്തി ചെയ്യുന്നവരെ ജയിലഴിക്കുള്ളിലാക്കുകയാണ് വേണ്ടത്, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ നിയമത്തെ പിന്തുണയ്ക്കുന്നു, ഇത് നിരോധിക്കണം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്.

Content Highlights: Brown stains everywhere in London streets, Gutka spites sparks criticism

dot image
To advertise here,contact us
dot image