ഇനിമുതല്‍ ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കും

സ്പാം കോളുകള്‍ കണ്ടുപിടിക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന പുതിയ സംവിധാനമാണിത്

ഇനിമുതല്‍ ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കും
dot image

ഇനിമുതല്‍ ഇന്ത്യന്‍ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വിളിക്കുന്ന എല്ലാവരുടെയും KYC രജിസ്റ്റര്‍ ചെയ്ത പേര് ഫോണുകളില്‍ തെളിയും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DOT) ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടും. നിലവില്‍ ഹരിയാനയില്‍ ഇത് സംബന്ധിച്ച ഒരു പരീക്ഷണം നടക്കുന്നുണ്ട്.

കോളര്‍ നെയിം പ്രസന്റേഷന്‍ (CNAP) എന്നറിയപ്പെടുന്ന ഈ സവിശേഷിത റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ പോലെയുളള ടെലികോം ഓപ്പറേറ്റര്‍മാര്‍ ചില കോളുകളെ 'suspected' 'suspicious' എന്ന് എഴുതി കാണിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം കോളര്‍ ഐഡി ഒരു നമ്പര്‍ രജിസ്റ്റര്‍ ചെയ്ത പേരായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.

incoming call

തട്ടിപ്പുകള്‍ക്കും സ്പാം കോളുകള്‍ക്കും എതിരെ പോരാടുന്ന ഒരു നടപടിയായി 2022 മുതല്‍ ഈ നീക്കം നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. ഈ മാര്‍ഗ്ഗം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കോളുകള്‍ക്ക് മറുപടി നല്‍കുന്നതിന് മുന്‍പ് ആരാണ് വിളിക്കുന്നതെന്ന് സ്‌ക്രീനില്‍ കാണുകയാണ് ചെയ്യുന്നത്. ഖത്തര്‍ പോലെയുള്ള കോളര്‍ നെയിം പ്രസന്റേഷന്‍ CNAP നടപ്പിലാക്കിയ രാജ്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമേ അങ്ങനെ ഒരു സൗകര്യം ചെയ്തിരുന്നുള്ളൂ.

incoming call

നിലവിലുള്ള സ്വകാര്യ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കള്‍ നല്‍കുന്ന KYC വിവരങ്ങളില്‍ നിന്ന് CNAP നേരിട്ടാണ് ഡാറ്റ എടുക്കുന്നത്. ഇതിനര്‍ഥം ഉദ്യാേഗസ്ഥര്‍ കോളറിന്റെ പേരുകള്‍ പരിശോധിച്ച് തിരിച്ചറിയല്‍ രേഖകളുമായി ബന്ധിപ്പിക്കും എന്നാണ്. ഇത് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കോളര്‍ വിവരങ്ങളുടെ അപകട സാധ്യത ഗണ്യമായി കുറയ്ക്കും. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഐഡന്റിറ്റി തട്ടിപ്പുകള്‍, ഫോണ്‍വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയാന്‍ CNAP സംവിധാനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ഉദ്യേഗസ്ഥര്‍ കരുതുന്നത്.

Content Highlights : KYC registered names will now be displayed on incoming calls





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image