ചാറ്റ്ജിപിടി ഉത്തരം നല്‍കാത്ത ഒരേയൊരു ചോദ്യം ഏതാണെന്നറിയാമോ?

എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം പറയുന്ന ചാറ്റ്ജിപിടിക്ക് ഉത്തരം പറയാനാവാത്ത കാര്യമെന്താണെന്നല്ലേ....

ചാറ്റ്ജിപിടി ഉത്തരം നല്‍കാത്ത ഒരേയൊരു ചോദ്യം ഏതാണെന്നറിയാമോ?
dot image

ലോകത്തുള്ള എന്തിനെക്കുറിച്ച് ചോദിച്ചാലും ഉത്തരം ചാറ്റ്ജിപിടിയുടെ കയ്യിലുണ്ട്. ഉത്തരങ്ങള്‍ വേണോ? ഇനി ആവശ്യപ്പെടുന്നതിനനുസരിച്ച് ഫോട്ടോ വേണോ? എല്ലാം നിമിഷനേരംകൊണ്ട് നമ്മുടെ കണ്‍മുന്നില്‍ എത്തും. എന്നാല്‍ നിങ്ങളെപ്പോഴെങ്കിലും ചാറ്റ്ജിപിടിയോട് ഇപ്പോള്‍ സമയം എത്രയായി എന്ന് ചോദിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്ന് ചോദിച്ച് നോക്കൂ.. കക്ഷി മറുപടി ഒന്നും പറയില്ല. പകരം 'എനിക്ക് ഒരു തത്സമയ ക്ലോക്കിലേക്ക് ആക്‌സസ് ഇല്ല. അതിനാല്‍ നിങ്ങളുടെ ഉപകരണത്തിലോ മറ്റെവിടെയെങ്കിലുമോ എനിക്ക് നിലവിലെ സമയം കാണാന്‍ കഴിയില്ല' എന്നാകും മറുപടി. തുടര്‍ന്ന് കൃത്യമായ സമയമറിയാന്‍ സ്വന്തം ഉപകരണം പരിശോധിക്കാന്‍ ഇത് ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു.

chatgpt can't answer the question

എന്തുകൊണ്ടാണ് സമയം പറയാന്‍ ചാറ്റ്ജിപിടിക്ക് കഴിയത്തത് എന്നുള്ളതിന് മറുപടി പറയുകയാണ് എഐ റോബോട്ടിക് വിദഗ്ധന്‍ യെര്‍വന്ത് കുല്‍ബഷ്യാന്‍. ഒരു LLM (large language model) ഭാഷയുടെയും വാക്കുകളുടെയും ഇടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ള ഡാറ്റ മാത്രമേ ലഭിക്കുകയുള്ളൂ. AI യുടെ കോണ്‍ടെക്‌സ്റ്റ് വിന്‍ഡോയിലാണ് കാതലായ പ്രശ്‌നമുള്ളത്. ഒരേ സമയം ഒരു സംഭാഷണം മാത്രം പ്രോസസ് ചെയ്യാനാകുന്ന വിധത്തിലാണ് ഇതിനെ സജ്ജീകരിച്ചിരിക്കുന്നത്.

ആവര്‍ത്തിച്ചുള്ള സംഭാഷണം ചാറ്റ്ജിപിടിയുടെ കോണ്‍ടെക്‌സ്റ്റ് വിന്‍ഡോയുടെ ഗുണം കുറയ്ക്കുകയും അടിസ്ഥാന കാര്യങ്ങളില്‍ പോലും അബദ്ധം സംഭവിക്കാനും ഇടയാക്കും.

ഒരു മോഡല്‍/ഒരു സിസ്റ്റം ക്ലോക്കിലേക്ക് നിരന്തരം ആക്‌സസ് ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്താല്‍ ആ സ്ഥിരമായ സമയവിവര സ്ട്രീം കോണ്‍ടെക്‌സ്റ്റ് വിന്‍ഡോയിലെ വിലയേറിയ ഇടം അപഹരിക്കും.ഇടയ്ക്കിടെയുള്ള സമയ അപ്‌ഡേറ്റുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ശബ്ദമായി മാറുമെന്നും AI യുടെ പ്രാഥമിക സംഭാഷണ ടാസ്‌കിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുമെന്നും കുല്‍ബാഷ്യന്‍ അഭിപ്രായപ്പെടുന്നു.

chatgpt can't answer the question

ജെമിനിക്കും ഗ്രോക്കിനും സമയം അറിയാം

ചാറ്റ്ജിപിടിയുടെ പോലെയുള്ള സമയപരിധി എല്ലാ AI പ്ലാറ്റ്‌ഫോമുകളിലും ഇല്ല. ജെമിനി, ഗ്രോക്ക് തുടങ്ങിയവയൊക്കെ തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍ സ്വയമേ സംയോജിപ്പിച്ചോ സിസ്റ്റം ഡേറ്റ ഉപയോഗിച്ചോ തത്സമയ വിവരങ്ങള്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംസ് വിദഗ്ധനായ പാസ്‌ക്വോല്‍ മിനെര്‍വി ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ ബില്‍റ്റ് ഇന്‍ സമയ ഉപകരണങ്ങളിലേക്ക് ആക്‌സസ് ഉള്ള ഒരു ഡെസ്‌ക് ടോപ്പ് ആപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നിലവിലുള്ള സമയം കണ്ടെത്താന്‍ ചാറ്റ്ജിപിടി യോട് ആവശ്യപ്പെടാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ Atlas ബ്രൗസറിനുള്ളില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുകയാണെങ്കില്‍ AI ചാറ്റ്‌ബോട്ടിന് സമയം പറയാന്‍ കഴിയും.

Content Highlights : Do you know what the one question that ChatGPT doesn't answer?

dot image
To advertise here,contact us
dot image