
മെറ്റ എഐ നിങ്ങളോട് സംസാരിക്കും ദീപിക പദുക്കോണിന്റെ ശബ്ദത്തില്‍; വരുന്നു ദീപികയുടെ എഐ അവതാര്‍എഐ വിപ്ലവത്തിന്റെ ഭാഗമായി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണും. ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേള്‍ക്കാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമിലൂടെ ദീപിക തന്നെയാണ് തന്റെ പുതിയ എഐ അവതാറിനെക്കുറിച്ച് ആരാധകരോട് പങ്കുവച്ചത്.
എഐ വിപ്ലവത്തിന്റെ ഭാഗമായി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണും. ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേള്‍ക്കാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമിലൂടെ ദീപിക തന്നെയാണ് തന്റെ പുതിയ എഐ അവതാറിനെക്കുറിച്ച് ആരാധകരോട് പങ്കുവച്ചത്.
'ഓകേ, ഇതല്പം രസകരമാണെന്ന് തോന്നുന്നു. ഞാനിപ്പോള്‍ മെറ്റ എഐയുടെ ഭാഗമാണ്. ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, ന്യുസീലന്‍ഡ് എന്നിവിടങ്ങളില്‍ ഇനിമുതല്‍ എന്റെ ശബ്ദത്തോട് നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാനായി സാധിക്കും. ഒന്ന് ട്രൈ ചെയ്തുനോക്കൂ..എന്നിട്ട് എന്താണ് നിങ്ങളുടെ അഭിപ്രായമെന്ന് എന്നോട് പങ്കുവയ്ക്കൂ.' ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതോടെ തങ്ങളുടെ ശബ്ദം മെറ്റ എഐയുമായി സംയോജിപ്പിച്ച ചുരുക്കം ചില ആഗോള വ്യക്തിത്വങ്ങളില്‍ ഒരാളായി മാറുകയാണ് ദീപിക. ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ മെറ്റയുമായി കൈകോര്‍ക്കുന്ന ആദ്യ സെലിബ്രിറ്റികൂടിയാണ് ഇവര്‍. സിനിമയ്ക്ക് പുറത്ത് ആഗോളതലത്തില്‍ തന്റെ സാന്നിധ്യം ശക്തമായി ഉറപ്പിക്കുകയാണ് താരം. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റികളുടെ നിരയിലേക്കുള്ള ദീപികയുടെ വളര്‍ച്ചയുടെ ഭാഗമായി ഇതിനെ കാണുന്നവരുണ്ട്.
ദീപികയുടെ നേട്ടം എന്നതിലുപരി മെറ്റയുടെ സുപ്രധാന ചുവടുവയ്പ്പായി കൂടിയാണ് ഈ മുന്നേറ്റത്തെ ടെക് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ദീപികയെപ്പോലുള്ള പ്രമുഖ വ്യക്തികളുടെ ശബ്ദവുമായി എഐ ചാറ്റ് ബോട്ടിനെ സംയോജിപ്പിക്കുന്നതിലൂടെ എഐയ്ക്ക് ഒരു മാനുഷികസ്പര്‍ശമാണ് നല്‍കുന്നത്. ഇത് ആളുകളെ കുറേക്കൂടി എഐയിലേക്ക് അടുപ്പിക്കും.
പ്രസവത്തോടെ കരിയറില്‍ നിന്ന് താല്ക്കാലികമായി ഇടവേളയെടുത്തിരുന്ന ദീപികയുടെ തിരിച്ചുവരവ് ഒരുപിടി വിവാദങ്ങളോടെയായിരുന്നു. തനിക്ക് എട്ടുമണിക്കൂര്‍ മാത്രമേ ജോലി ചെയ്യാനാകൂ എന്ന് താരം നിബന്ധന വച്ചതും കല്‍ക്കിസിനിമയുടെ അടുത്ത ഭാഗത്തില്‍ ദീപിക ഉണ്ടാകില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതും ലെവിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്നും ദീപികയെ മാറ്റിയതുമെല്ലാം വലിയ രീതിയിലാണ് ചര്‍ച്ചയായത്.
ദീപിക കരിയര്‍ വച്ച് ചൂതാട്ടം നടത്തുകയാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മെറ്റ എഐയുമായി ദീപിക കൈകോര്‍ക്കുന്ന വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ദീപിക പദുകോണിനെ മാനസികാരോഗ്യ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Deepika Padukone – Meta AI’s New Voice Across Six Nations