ഹോര്‍മൂസ് കടലിടുക്കിന് സമീപം മിസൈലുകള്‍ പതിച്ചു; ചരക്ക് കപ്പലിലെ 24 ജീവനക്കാരെ ഒമാന്‍ നേവി രക്ഷപ്പെടുത്തി

മിസൈല്‍ ആക്രണത്തെതുടര്‍ന്ന് കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നിലെയായിരുന്നു ഒമാന്‍ നേവിയുടെ രക്ഷാദൗത്യം

ഹോര്‍മൂസ് കടലിടുക്കിന് സമീപം മിസൈലുകള്‍ പതിച്ചു; ചരക്ക് കപ്പലിലെ 24 ജീവനക്കാരെ ഒമാന്‍ നേവി രക്ഷപ്പെടുത്തി
dot image

ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്ന് മാള്‍ട്ടയില്‍ നിന്നുള്ള ഒരു ചരക്ക് കപ്പലിലെ 24 ജീവനക്കാരെ ഒമാന്‍ റോയല്‍ നേവി രക്ഷപ്പെടുത്തി. മിസൈല്‍ ആക്രണത്തെതുടര്‍ന്ന് കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നിലെയായിരുന്നു ഒമാന്‍ നേവിയുടെ രക്ഷാദൗത്യം. കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്താനായതായി ഒമാന്‍ നേവി അറിയിച്ചു. എല്ലാവര്‍ക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായും മുഴുവന്‍ ജീവനക്കാരുടെയടയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Missiles reportedly fell near the Strait of Hormuz, prompting Oman Navy to rescue 24 crew members from a cargo vessel amid heightened Gulf maritime tensions.

dot image
To advertise here,contact us
dot image