സോളാർ കേസിൽ ജയിലിൽ, പേടിച്ചത് ആളുകളുടെ കമന്റ്, പക്ഷെ ചോദിച്ചത് മതം മാറുമോ എന്ന്; ശാലു മേനോൻ

ജയിലിൽ‌ നിന്ന് വന്ന് നേരെ ക്ലാസെടുക്കാനാണ് പോയത്. ആ സംഭവത്തിന് ശേഷമാണ് നൃത്തത്തിൽ സജീവമായത്. എന്തെങ്കിലും ചോദിക്കുമോ, ആളുകള്‍ കമന്റ് ചെയ്യുമോ എന്നൊക്കെ ജയിലായിരുന്നപ്പോള്‍ പേടിച്ചിരുന്നു.

സോളാർ കേസിൽ ജയിലിൽ, പേടിച്ചത് ആളുകളുടെ കമന്റ്, പക്ഷെ ചോദിച്ചത് മതം മാറുമോ എന്ന്; ശാലു മേനോൻ
dot image

സോളാർ കേസിൽ ജയിലിലായ നാളുകൾ ഓർത്തെടുത്ത് നടിയും നർത്തകിയുമായ ശാലു മേനോൻ. 2013 ലാണ് സോളാർ കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ശാലു അറസ്റ്റിലായത്. 49 ദിവസം ജയിലിലായിരുന്നു ശാലു മേനോൻ. ഇപ്പോഴിതാ ഈ നാളുകളിലെ ഓർമ്മകൾ പങ്കിടുകയാണ് നടി. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആളുകൾ എന്തെങ്കിലും പറയുമോ എന്നോർത്തു പേടിച്ചിരുന്നുവെന്നും എന്നാൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും ശാലു പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജയിലിൽ‌ എന്നും പ്രാർത്ഥനയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ എല്ലാവരും ചോദിച്ചത് ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ എന്നാണെന്നും ശാലു കൂട്ടിച്ചേർത്തു.

'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട കാര്യമില്ല. അവിടെ ചെന്നിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറച്ച് ദിവസം കഴിഞ്ഞ് മാറാൻ തുടങ്ങി. ബോൾഡായി. ജയിലിൽ‌ നിന്ന് വന്ന് നേരെ ക്ലാസെടുക്കാനാണ് പോയത്. ആ സംഭവത്തിന് ശേഷമാണ് നൃത്തത്തിൽ സജീവമായത്. എന്തെങ്കിലും ചോദിക്കുമോ, ആളുകള്‍ കമന്റ് ചെയ്യുമോ എന്നൊക്കെ ജയിലായിരുന്നപ്പോള്‍ പേടിച്ചിരുന്നു. ദൈവത്തിന്റെ ശക്തിയെന്ന് പറയാം, തിരിച്ചുവന്നപ്പോള്‍ ഇതൊക്കെ ഉള്ളിലുണ്ടെങ്കിലും ക്ലാസെടുത്തു.

കുട്ടികളോട് സംസാരിച്ചു. പുറത്തിറങ്ങിയിട്ട് എനിക്ക് മോശം കമന്റുകള്‍ വന്നില്ല. അതിന് ശേഷം പരിപാടികള്‍ ചെയ്തു. മോശം കമന്റുകളുണ്ടായിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത്. അമ്മയിൽ നിന്ന് മാറി ഞാൻ നിന്നിരുന്നില്ല. എന്താകുമെന്ന പേടി അതിനാൽ അവർക്കുണ്ടായിരുന്നു. ജയിലിൽ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടില്ല.

ജയിലിൽ‌ എന്നും പ്രാർത്ഥനയുണ്ടാകും. പള്ളിയിൽ നിന്ന് ക്രിസ്ത്യൻസ് വരും. അതിന് ഞാൻ കയറും. വളരെ പോസിറ്റീവായിരുന്നു അവിടെ. വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ എന്നോട് എല്ലാവരും ചോദിച്ചത് ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ എന്നാണ്. കാരണം പ്രാർത്ഥനകൾ പഠിച്ചു. അവിടെ നിന്നും ലഭിച്ച ബെെബിൾ താനിന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്,' ശാലു മേനോൻ പറഞ്ഞു.

Content Highlights: Shalu Menon recalls her release from jail in the solar case. Says she was afraid of how people would react and comment. Speaks about emotional distress and social stigma.

dot image
To advertise here,contact us
dot image