കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം; ലിയോണ

ന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും. ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം; ലിയോണ
dot image

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് ലിയോണ ലിഷോയ്. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം എന്ന് പറയുകയാണ് നടി ലിയോണ. 34 കാരിയായ ലിയോണ അവിവാഹിതയാണ്. താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലിയോണ. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സിനിമ ഇല്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നും, മരിക്കുന്നത് വരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ലിയോണ കൂട്ടിച്ചേർത്തു.

'സിനിമ ഇല്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരെ നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷെ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിം​ഗ് മാത്രമേ നിലനിൽക്കൂ. വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്.

Also Read:

ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷെ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും. ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ല,' ലിയോണ പറഞ്ഞു.

സമ്പൂർണ കലാകുടുംബമാണ് ലിഷോയിയുടേത്. സിനിമ-നാടക നടൻ ലിഷോയ്, വീട്ടമ്മയായ ഭാര്യ ബിന്ദു, നടിയും മോഡലുമായ മകൾ ലിയോണ, നര്‍ത്തകനും സംഗീത സംവിധായകനും കൊറിയോഗ്രഫറുമായ മകൻ ലയണല്‍, ചിത്രകാരിയും ഗ്രാഫിക് ഇലസ്ട്രേറ്ററുമായ മരുമകൾ ടാനിയ എന്നിവരടങ്ങിയതാണ് കുടുംബം. മോഡലിങ്ങിൽനിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയായ ലിയോണ 10 വര്‍ഷമായി ചലച്ചിത്രരംഗത്ത് സജീവമാണ്.

Content Highlights:  Leona speaks candidly about her cinema career. Shares experiences of growth in the Malayalam film industry. Talks about her marriage and personal life.

dot image
To advertise here,contact us
dot image