നാല് ഭാഗത്തും മിന്നി കത്തുന്ന ലൈറ്റുകള്‍; ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു, പിഴ ചുമത്തി

എക്‌സ്ട്രാ ലൈറ്റ് സംവിധാനം അഴിച്ചുമാറ്റി ഏഴു ദിവസത്തിനകം വീണ്ടും ഹാജരാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയ ശേഷം ആംബുലന്‍സ് വിട്ടയച്ചു

നാല് ഭാഗത്തും മിന്നി കത്തുന്ന ലൈറ്റുകള്‍; ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു, പിഴ ചുമത്തി
dot image

പത്തനംതിട്ട: ടൂറിസ്റ്റ് ബസ്സിനെ വെല്ലുന്ന രീതിയില്‍ ലൈറ്റുകള്‍ ഫിറ്റ് ചെയ്ത ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിന് പിഴ ചുമത്തുകയും വാഹനം പൂര്‍വ്വസ്ഥിതിയിലാക്കാനും സ്‌പെഷ്യല്‍ സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. എക്‌സ്ട്രാ ലൈറ്റ് സംവിധാനം അഴിച്ചുമാറ്റി ഏഴു ദിവസത്തിനകം വീണ്ടും ഹാജരാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയ ശേഷം ആംബുലന്‍സ് വിട്ടയച്ചത്.

Content Highlights: Ambulance with lights fitted taken into custody at pathanamthitta

dot image
To advertise here,contact us
dot image