

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സിന്റെ സൂപ്പർ താരവുമായ മഹേന്ദ്രസിങ് ധോണിക്ക് മോട്ടോർ വെഹിക്കൾ ആക്ട് സെക്ഷൻ 183 പ്രകാരം 1000 രൂപ പിഴ. റാഞ്ചിയിൽ അമിത വേഗത്തിൽ വാഹനമോടിച്ചതിന്റെ പേരിലാണ് ധോണിക്കെതിരായ നടപടി.
റാഞ്ചി നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിൽ ധോണി വേഗപരിധി ലംഘിച്ച് താരം വാഹനമോടിച്ചതായി പതിയുകയായിരുന്നു. ഇതോടെ സൂപ്പർ താരത്തിനെതിരെ നടപടി വരികയായിരുന്നു. ആഢംബര വാഹനങ്ങളുടെ വലിയ നിര തന്നെയുള്ള ധോണി ഏതു വാഹനമാണ് അമിത വേഗതയിൽ ഓടിച്ചതെന്നു വ്യക്തമല്ല.
മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് ധോണിക്കെതിരെ ഇ–ചലാൻ നൽകിയത്. ഇതിനുപുറമെ, റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാരോപിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ധോണിക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്.
Content Highlights: MS Dhoni has been fined ₹1,000 for overspeeding in Ranchi