'ചാറ്റ്ജിപിടിയില്‍ പ്രായപൂർത്തിയായവർക്ക് 'ഇറോട്ടിക്ക' കണ്ടന്റുകളും'; വ്യക്തമാക്കി സാം ആള്‍ട്ട്മാന്‍

സൗഹൃദപരമായ ഇടപെഴകല്‍, ഇമോജികള്‍ പങ്കുവച്ചുള്ള സംഭാഷണങ്ങള്‍ എന്നിവ അടക്കമുള്ള ഓപ്ഷനുകളും അഡള്‍ഡ് യൂസര്‍മാര്‍ക്ക് ലഭിക്കും

'ചാറ്റ്ജിപിടിയില്‍ പ്രായപൂർത്തിയായവർക്ക് 'ഇറോട്ടിക്ക' കണ്ടന്റുകളും'; വ്യക്തമാക്കി സാം ആള്‍ട്ട്മാന്‍
dot image

വരുന്ന ഡിസംബര്‍ മാസത്തോടെ ചാറ്റ്ജിപിടിയിലെ വെരിഫൈഡായ അഡള്‍ട്ട് യൂസര്‍മാര്‍ക്ക് 'ഇറോട്ടിക്ക' കണ്ടന്റുകള്‍ ജെനറേറ്റ് ചെയ്യാന്‍ കഴിയുമെന്ന് അറിയിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍. അഡള്‍ട്ട്‌സിനെ അഡള്‍ട്ടായി പരിഗണിക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമാണിത്. മുന്നേ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ മാറ്റം വരുന്നത്. മുമ്പ് മാനസിക ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി നിയന്ത്രണങ്ങള്‍ നിലനിർത്തിയിരുന്നു. ഈ രീതി മറ്റ് പല യൂസര്‍മാര്‍ക്കും പരിധികള്‍ സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തപ്പെട്ടത്. ഇതോടെയാണ് പുതിയ നയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

കൂടുതല്‍ മെച്ചപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ക്കൊപ്പം പല ലഘൂകരണങ്ങളും നടപ്പാക്കി പ്രായപൂർത്തിയായ ആളുകൾക്ക് ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും എടുത്തുമാറ്റുന്നതിനൊപ്പം അനധികൃതമായ, ചൂഷണ സ്വഭാവമുള്ള കണ്ടന്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ചാറ്റ്ജിപിടി ഉറപ്പാക്കുന്നുണ്ട്. സുരക്ഷിതമായി ഇറോട്ടിക അല്ലെങ്കില്‍ മെച്വര്‍ കണ്ടന്റുകള്‍ ഇനി അഡള്‍ട്ട് യൂസേഴ്‌സിന് സൃഷ്ടിക്കാന്‍ സാധിക്കും. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ കണ്ടന്റുകള്‍ ലഭിക്കുക. ഇത് വെരിഫിക്കേഷന്‍ വഴി ഉറപ്പിക്കും. വെരിഫിക്കേഷന് പുറമേ ബിഹേവിയര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, ഇന്ററാക്ഷന്‍ എന്നിവ വഴി ആരാണ് യൂസര്‍ എന്ന് സ്ഥിരീകരിക്കും. ഇത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഇത്തരം കണ്ടന്റുകളില്‍ കൈകാര്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനാണെന്നും ആള്‍ട്ട്മാന്‍ വ്യക്തമാക്കി.

സൗഹൃദപരമായ ഇടപെഴകല്‍, ഇമോജികള്‍ പങ്കുവച്ചുള്ള സംഭാഷണങ്ങള്‍ എന്നിവ അടക്കമുള്ള ഓപ്ഷനുകളും അഡള്‍ട്ട് യൂസര്‍മാര്‍ക്ക് ലഭിക്കും. എക്‌സ്പ്ലിസിറ്റ് അഡള്‍ഡ് മോഡ് എന്നൊരു ഓപ്ഷനും ലഭ്യമാക്കുന്നുണ്ട്. ഇത് റിക്വസ്റ്റ് ചെയ്താല്‍ മാത്രമേ ആക്ടിവേറ്റ് ആവുകയുള്ളു. ഇതില്‍ ഏത് കണ്ടന്റാണോ യൂസര്‍ നേരിടുന്നത് അതില്‍ പൂര്‍ണമായ നിയന്ത്രണം യൂസര്‍ക്ക് ലഭിക്കും.

അതേസമയം പുതിയ പ്രഖ്യാപനത്തെ ഒരു വിഭാഗം സന്തോഷത്തോടെ സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പുതിയ മാറ്റം പല ചൂഷണങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് അവരുടെ പക്ഷം. മാത്രമല്ല വയസ് വെരിഫൈ ചെയ്യുന്ന രീതിയും പലരും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ചിലരിലെങ്കിലും ഇത്തരം കണ്ടന്റുകള്‍ സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Content Highlights: ChatGPT to generate erotica contents for verified adult users

dot image
To advertise here,contact us
dot image