ഒമാനിൽ ബസുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ 42 പേർക്ക് പരിക്ക്

ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്

ഒമാനിൽ ബസുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ 42 പേർക്ക് പരിക്ക്
dot image

ഒമാനിലെ നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ ഖബൂറയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 42 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പ്രഥമശുശ്രൂഷ നല്‍കുന്നതിനും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കുന്നതിനും മെഡിക്കല്‍ ടീമുകള്‍ ഉടന്‍ സ്ഥലത്തെത്തി. ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

Content Highlights: Buses collide in Oman, 42 injured in accident

dot image
To advertise here,contact us
dot image