'ഹൃദയപൂര്‍വ്വത്തിലെ ബേസിലിനെപോലെ കോമാളിയല്ല മാനസികാരോഗ്യ വിദഗ്ധന്‍'

പണ്ടത്തെ ' വട്ട്' അല്ല ഡിപ്രഷന്‍. മാനസികരോഗം കളിയാക്കേണ്ട വിഷയമല്ല

'ഹൃദയപൂര്‍വ്വത്തിലെ  ബേസിലിനെപോലെ  കോമാളിയല്ല  മാനസികാരോഗ്യ വിദഗ്ധന്‍'
dot image

ണ്ടത്തെ വട്ടാണ് ഇപ്പോഴത്തെ ഡിപ്രഷന്‍.. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് നടി കൃഷ്ണപ്രഭ നടത്തിയ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ആരോഗ്യകരമായ ചര്‍ച്ചകളിലേക്കാണ് ഈ വിവാദം വഴിതുറന്നത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ മടിക്കാത്തവര്‍ പക്ഷെ മനസ്സിനുണ്ടാകുന്ന അസുഖത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം സമൂഹത്തില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ്. ഈ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചതില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ടെന്ന് പറയുകയാണ് മാനസികാരോഗ്യ വിദഗ്ധനായ വിപിന്‍ റോള്‍ഡന്റ്.

'മാനസികാരോഗ്യം കളിയാക്കേണ്ട വിഷയമല്ല, മാനസികാരോഗ്യം കരുതല്‍ നല്‍കേണ്ട കാര്യമാണ്. മനസിന്റെ കാര്യത്തില്‍ ഉത്തരവാദിത്തപരമായ തീരുമാനമാണ് നമ്മള്‍ എടുക്കേണ്ടത്. മാനസിക രോഗത്തെയും മാനസികാരോഗ്യരംഗത്തെയും കുറിച്ച് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഒരുപരിധിവരെ മലയാള സിനിമ കാരണമായിട്ടുണ്ട്.

അര്‍ഹമായ ചികിത്സയിലേക്ക് പോകേണ്ട ഒരാള്‍ താന്‍ കളിയാക്കപ്പെടുമോ സമൂഹത്തില്‍ ഒറ്റപ്പെടുമോ, നാണക്കേട് ഉണ്ടാകുമോ എന്നൊക്കെ വിചാരിച്ച് ചികിത്സയിലേക്കോ ഡോക്ടറുടെ സപ്പോര്‍ട്ടിലേക്കോ പോകാതെ ആത്മഹത്യചെയ്താല്‍ അതിന് ഉത്തരവാദികള്‍ സമൂഹമാണ്. എന്നാല്‍ സാധാരണ മാനസിക ബുദ്ധിമുട്ടുകളുമായി വലയുന്ന ആളുകള്‍ക്ക് പോലും ഡോക്ടറുടെ അടുത്തോ സൈക്കോളജിസ്റ്റിന്റെ അടുത്തോ എത്താന്‍ മടിയാണ്. കാരണം ആളുകള്‍ അവരെ എന്തോ വലിയ പ്രശ്‌നം വന്ന ഒരാളെപ്പോലെയാണ് കാണുന്നത്. താളവട്ടം, മണിച്ചിത്രത്താഴ്, എന്റെ സ്വന്തം ജാനകിക്കുട്ടിപോലെയുളള സിനിമകള്‍ മാനസിക വൈകല്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നുണ്ട്.

അടുത്തിടെ ഹൃദയപൂര്‍വ്വം എന്ന ചിത്രം കണ്ടു. അതില്‍ ബേസിലിന്റെ കഥാപാത്രത്തെ ജ്യോതിഷി ആയിട്ടോ ഒരു കോമാളി ആയിട്ടോ ആണ് കാണിച്ചിരിക്കുന്നത്. സൈക്കോളജിസ്റ്റിനെ അങ്ങനെ പ്രമോട്ട് ചെയ്യുന്നത് സിനിമയ്ക്ക് നല്ലതായിരിക്കും. പക്ഷേ സൈക്കോളജിസ്റ്റിനെ ഒരു കോമാളി ആയിട്ടൊക്കെ പ്രചരിപ്പിക്കുമ്പോള്‍ നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാകുന്നത്. യഥാര്‍ഥത്തില്‍ ഒരു മെഡിക്കല്‍ സപ്പോര്‍ട്ട് എടുക്കണമെന്ന് വിചാരിക്കുന്നവര്‍ക്കെതിരെയുള്ള അനീതിയാണ് ഇതെന്നാണ് വിശ്വസിക്കുന്നത്." ഡോ.വിപിന്‍ റോള്‍ഡന്റ് പറയുന്നു.

Content Highlights :Malayalam cinema also plays a role in misconstruing mental disorders as madness.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image