
തിരുവനന്തപുരം: അമ്പൂരിയില്‍ കൂൺ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുമല കാരിക്കുഴി ആദിവാസി സെറ്റിൽമെൻ്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, മക്കളായ അനശ്വര അഭിഷേക് എന്നിവരെ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കുടുംബം പാചകം ചെയ്ത് കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മോഹൻ കാണിയേയും കുടുംബത്തേയും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Content Highlight; Six people hospitalized after eating mushrooms in Thiruvananthapuram; three in critical condition