പഴയത്‌പോലെയല്ല! കോഹ്ലിക്കും രോഹിത്തിനും കാര്യങ്ങൾ എളുപ്പമാവില്ല; പ്രവചനവുമായി മുൻ ഓസീസ് താരം

അദ്ദേഹത്തിന്റെ വളരെയധികം ബഹുമാനമുണ്ട്. രോഹിത്തിനോടും ഇതേ ബഹുമാനമാണുള്ളത്. മികച്ച ക്യാപ്റ്റനും ബാറ്ററുമാണ് രോഹിത്

പഴയത്‌പോലെയല്ല! കോഹ്ലിക്കും രോഹിത്തിനും കാര്യങ്ങൾ എളുപ്പമാവില്ല; പ്രവചനവുമായി മുൻ ഓസീസ് താരം
dot image

ഇന്ത്യക്ക് വേണ്ടി ഒരുപാട് നാളുകൾക്ക് ശേഷം കളത്തിലിറിങ്ങാൻ ഒരുങ്ങുന്ന സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി രോഹിത് ശർമ എന്നിവർക്ക് ഉപദേശവുമായി ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്ട്‌സൺ. ഇരുവരുടെയും തിരിച്ചുവരവ് ആഘോഷിക്കാൻ കാത്തിരിക്കുന്ന ആരാധകർക്ക ഒരു മുന്നറിയിപ്പ് കൂടിയാണ് വാട്‌സൺ നൽകുന്നത്. പ്രതീക്ഷിക്കുന്നത് പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിക്കില്ലെന്നാണ് വാട്‌സൺ പറഞ്ഞത്.

ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിച്ച രോഹിത്തും കോഹ്‌ലിയും ഈ വർഷം ആദ്യ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയത്തിനു ശേഷം ആദ്യമായാണ് അന്താരാഷ്ട്ര മത്സരം കളിക്കാൻ ഒരുങ്ങുന്നത്.

'ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഓസ്‌ട്രേലിയയെ പോലെയുള്ള മികച്ച ബൗളർമാരുള്ള സ്‌ക്വാഡിനെതിരെ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരുള്ള ഓസ്‌ട്രേലിയ പോലുള്ള ഒരു ടീമിനെ നേരിടുമ്പോൾ താളം കണ്ടെത്താൻ അവർക്ക് കുറച്ച് സമയമെടുത്തേക്കാം. എങ്കിലും ഇരുവരും ലോകോത്തര നിലവാരമുള്ള താരങ്ങളാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അവർക്ക് താളം കണ്ടെത്താനും ഫോമിലേക്ക് തിരിച്ചെത്താനും അധികനാളെടുക്കില്ലെന്ന് വിശ്വസിക്കാം.

രോഹിത്തിന്റെയും വിരാടിന്റെയും അവസാനത്തെ ഓസീസ് പര്യടനമായിരിക്കാമിത്. ഓസ്‌ട്രേലിയൻ കാണികൾ അവരെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് കാണിക്കാൻ ഈ അവസരം ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി ഓസ്‌ട്രേലിയയുടെ ഏറ്റവും കടുത്ത എതിരാളികളിൽ ഒരാളാണ് കോഹ്‌ലി. എപ്പോഴും ഞങ്ങൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് വിരാട്. അദ്ദേഹത്തിന്റെ വളരെയധികം ബഹുമാനമുണ്ട്. രോഹിത്തിനോടും ഇതേ ബഹുമാനമാണുള്ളത്. മികച്ച ക്യാപ്റ്റനും ബാറ്ററുമാണ് രോഹിത്.'' വാട്സൺ പറഞ്ഞു.

ഒക്ടോബർ 19നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. അതിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയുമുണ്ടാകും.

Content Highlights- Shane Watson Warns Virat Kohli and Rohit Sharma before Aus Series

dot image
To advertise here,contact us
dot image