രണ്ടാഴ്ച ഉച്ചയ്ക്ക് ശേഷം മധുരം കഴിക്കാതിരിക്കാം; ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ തന്നെ ഞെട്ടും

ജീവിതശൈലിയില്‍ ഈ ഒരു ചെറിയ മാറ്റം വരുത്തിനോക്കൂ, ഗുണങ്ങള്‍ അനുഭവിച്ചറിയാം

രണ്ടാഴ്ച ഉച്ചയ്ക്ക് ശേഷം മധുരം കഴിക്കാതിരിക്കാം; ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ തന്നെ ഞെട്ടും
dot image

ദിവസം മുഴുവന്‍ മധുരം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് അല്‍പം പ്രയാസമായിരിക്കും അല്ലേ.. എങ്കില്‍ വേണ്ട രണ്ട് ആഴ്ച ഉച്ച കഴിഞ്ഞുള്ള സമയത്ത് മധുരം ഒഴിവാക്കി നോക്കിയാലോ. ഇങ്ങനെ ചെയ്താല്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നതെന്ന് അറിയാമോ? ശരീരഭാരം കുറയുന്നതുമുതല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കുന്നതുവരെയുള്ള ധാരാളം ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

സാധാരണഗതിയില്‍ വൈകുന്നേരങ്ങളില്‍ മധുരം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും. ചിലപ്പോള്‍ മന്ദതയുണ്ടാവാനൊക്കെ കാരണമാകുന്നതും ഇതാണ്. എന്നാല്‍ മധുരം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന്റെ ഊര്‍ജ്ജത്തിന് സ്ഥിരത ലഭിക്കും. ഇത് ഇന്‍സുലിന്‍ പ്രതിരോധമോ പ്രമേഹമോ ഉള്ള വ്യക്തികള്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

ഉറക്കത്തിന്റെ ഗുണനിലവാരം കുറയും

പകല്‍ സമയത്ത് പഞ്ചസാര ഒഴിവാക്കിയാല്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. ഉറക്കത്തിന്റെ തൊട്ടുമുന്‍പ് ഉയര്‍ന്ന അളവില്‍ രക്തത്തില്‍ ഗ്ലൂക്കോസ് ഉണ്ടാകുമ്പോള്‍ ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിനെയും ഹൃദയതാളത്തിന്റെ നിയന്ത്രണത്തെയും തടസ്സപ്പെടുത്തും.അതുകൊണ്ട് ഉച്ചകഴിഞ്ഞുളള സമയങ്ങളില്‍ മധുരം കഴിവതും ഒഴിവാക്കുക.

വിശപ്പ് നിയന്ത്രിക്കപ്പെടും

ദിവസത്തിന്റെ രണ്ടാം പകുതിയില്‍ കഴിക്കുന്ന മധുരം ശരീരം പെട്ടെന്ന് ഊര്‍ജ്ജത്തിന് ഉപയോഗിക്കനുള്ള സാധ്യത കുറവാണ്. മാത്രമല്ല ഈ മധുരം കൊഴുപ്പായി സംഭരിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ഈ സമയത്തുള്ള പഞ്ചസാര ഉപയോഗം കുറയ്ക്കുന്നത് അനാവശ്യ കലോറി കുറയ്ക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.

മാനസികാവസ്ഥ മെച്ചപ്പെടും

സ്ഥിരമായി നില്‍ക്കുന്ന ഊര്‍ജ്ജം, ക്ഷീണം കുറയല്‍, മാനസികനിലയിലെ മെച്ചപ്പെടല്‍ എന്നിവയൊക്കെ ഗുണങ്ങളാണ്. രണ്ടാഴ്ചയ്ക്കുളളില്‍ത്തന്നെ വയറ് കുറയുകയും മാനസികാവസ്ഥ സ്ഥിരമായി നില്‍ക്കുകയും ചെയ്യും.

ദഹനം മെച്ചപ്പെടും വയറ് കുറയും

ഉച്ചയ്ക്ക് ശേഷം മധുരം കഴിക്കുന്നത് കുറയ്ക്കുന്നത് പലപ്പോഴും ദഹനം മെച്ചപ്പെടുത്താനും വയറ് ചാടുന്നത് കുറയാനും ചര്‍മ്മത്തിന് തിളക്കം വര്‍ധിക്കാനും കാരണമാകും.

മധുരം ഒഴിവാക്കല്‍ എല്ലാവര്‍ക്കും സുരക്ഷിതമോ?

ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് ഈ മാര്‍ഗ്ഗം സുരക്ഷിതമായി പരീക്ഷിക്കാവുന്നതാണ്. പക്ഷേ പ്രമേഹമോ ഹൈപ്പോഗ്ലൈസീമിയയോ ഉള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.അവര്‍ പഞ്ചസാരയുടെ അളവ് ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കേണ്ടതാണ്. ഇങ്ങനെയുള്ളവര്‍ ഒരു ഡോക്ടറെ കണ്ട ശേഷം വേണം ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Benefits of stopping eating sweets after noon for two weeks





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image