ഐഫോണുകള്‍ക്ക് വൻ വിലക്കുറവ്; സ്വപ്നസാക്ഷാത്കാരത്തിന് ഇതാണ് ബെസ്റ്റ് ടെെം !

ഐഫോൺ ചുളുവിലയ്ക്ക് ലഭിക്കാൻ ഒരു അവസരമൊരുങ്ങുകയാണ്

ഐഫോണുകള്‍ക്ക് വൻ വിലക്കുറവ്; സ്വപ്നസാക്ഷാത്കാരത്തിന് ഇതാണ് ബെസ്റ്റ് ടെെം !
dot image

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ഐഫോൺ വാങ്ങണം എന്നാഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എങ്ങനെയെങ്കിലും പണം കൂട്ടിവെച്ചോ, അല്ലെങ്കിൽ ഇഎംഐയിലോ ഒരു ഐഫോൺ എടുക്കണം എന്ന ലക്ഷ്യം പലർക്കുമുണ്ടാകും. അത്തരത്തിൽ ഐഫോൺ ഒരു സ്റ്റാറ്റസ് സിംബൽ എന്നതിനുപരി ആളുകളുടെ ഒരു ക്രേസ് ആയിത്തന്നെ മാറിക്കഴിഞ്ഞു. ഓരോ ലോഞ്ചിനും ആപ്പിൾ സ്റ്റോറിന് മുൻപിൽ ഉണ്ടാകുന്ന നീണ്ട ക്യൂ തന്നെ ഐഫോണിന് എത്രത്തോളം ജനപ്രീതിയുണ്ട് എന്നതിനുള്ള ഒരു ഉദാഹരണമാണ്.

ഇപ്പോഴിതാ ഐഫോൺ ചുളുവിലയ്ക്ക് ലഭിക്കാൻ ഒരു അവസരമൊരുങ്ങുകയാണ്. ഐഫോൺ 13 , ഐഫോൺ 15 എന്നിവയ്ക്ക് വമ്പൻ വിലക്കുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 ആമസോണിൽ നിന്ന് വെറും 43,900 രൂപയ്ക്ക് ലഭ്യമാകും. നീല നിറമുള്ള, 128 ജിബി സ്റ്റോറേജുള്ള മോഡലിനാണ് ഈ വിലക്കുറവുള്ളത്. നിലവിൽ ഇവയുടെ റീട്ടെയിൽ വില 49,900 ആണ്. 6000 രൂപ വിലക്കിഴിവിലാണ് ആമസോൺ നൽകുന്നത്.

ഇതിനിടെ ഐഫോൺ 15നും വില കുറഞ്ഞിട്ടുണ്ട്. ആമസോണിൽ തന്നെ ഐഫോൺ 15ന് വെറും 47,999 രൂപയാണ് വില. റീട്ടെയിൽ വില 69,900 ആണെന്ന് ഓർക്കണം. വെറും രണ്ട് വർഷം മുൻപ് മാത്രമാണ് ഐഫോൺ 15 ലോഞ്ച് ചെയ്തത്. ഡൈനാമിക് ഐലൻഡ്, ബാറ്ററി ലൈഫ്, കിടിലൻ ചിപ്സെറ്റുകൾ എന്നിവയോടെയാണ് ഐഫോൺ 15 പുറത്തിറങ്ങിയത്.

ഇതിനിടെ ഐഫോൺ ആരാധകർക്ക് സന്തോഷിക്കാനുള്ള മറ്റൊരു വകയുമുണ്ട്. ദീപാവലി പ്രമാണിച്ച് ഫ്ലിപ്കാർട്ട് ആരംഭിച്ച 'ബിഗ് ബാങ് ദിവാലി വില്പന'യുടെ ഭാഗമായി ഐഫോൺ 16ന് വില കുറഞ്ഞിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 16ന് വെറും 54,999 രൂപ മാത്രമാണ് വില. ഐഫോൺ 16 പ്രൊ മാക്സിന് 1,02,999 രൂപ മാത്രമാണ് വില. ദീപാവലിക്കാലത്ത് ആളുകൾ കൂടുതലായും ഓൺലൈൻ ഷോപ്പിങിനെയും മറ്റും ആശ്രയിക്കുന്നത് പതിവാണ്. ഐഫോണിന്റെ വില ഇത്രയും കുറഞ്ഞുനിൽക്കുന്നതോടെ വില്പന പൊടിപൊടിക്കും എന്ന പ്രതീക്ഷയിലാണ് ഫ്ലിപ്പ്കാർട്ട്.

ഐഫോണിന് മാത്രമല്ല, നത്തിങ് ഫോൺ 3, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്, സാംസങ് ഗാലക്‌സി s24 FE തുടങ്ങി നിരവധി ഫോണുകൾക്ക് വിലക്കുറവുകളുണ്ട്. ഒക്ടോബർ പത്തിന് സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 24 ആണ് ബിഗ് ബാങ് ദിവാലി വില്പനയുടെ അവസാന തിയ്യതി.

Content Highlights: iphones very cheap in this websites

dot image
To advertise here,contact us
dot image