ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ; ഉടൻ പാസ്‍വേഡുകൾ മാറ്റാൻ നിർദേശം

ഓഗസ്റ്റ് ആദ്യവാരത്തിലും ഗൂഗിൾ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു

ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ; ഉടൻ പാസ്‍വേഡുകൾ മാറ്റാൻ നിർദേശം
dot image

ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന മെയിൽ പ്ലാറ്റ്‌ഫോം ആണ് ജിമെയിൽ. ഏകദേശം 2.5 ബില്യൺ ആളുകൾ ജിമെയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. മറ്റ് എല്ലാ പ്ലാറ്റ്ഫോമുകൾക്കും പുറമെ ജിമെയിലിനെ ആശ്രയിക്കുന്നവർ വളരെ കൂടുതലാണ്. ഇപ്പോഴിതാ ജിമെയിൽ ഉപയോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഗൂഗിൾ.

ലോകമാകെയുള്ള രണ്ടര ബില്യൺ ഉപയോക്താക്കളോട് ഉടൻ പാസ്‍വേർഡുകൾ മാറ്റാനും ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യാനും പറഞ്ഞിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ അക്കൗണ്ടുകളിൽ ഹാക്കർമാരുടെ ആക്രമണം വർധിച്ചതാണ് കാരണം. 'ഷൈനിഹണ്ടേഴ്സ്' എന്ന സംഘമാണ് ഇതിന് പിന്നിൽ എന്നാണ് കണ്ടെത്തൽ. 2020 മുതൽ ഭീഷണിയുയർത്തുന്ന ഈ സംഘം മൈക്രോസോഫ്റ്റ്, ടിക്കറ്റ് മാസ്റ്റർ പോലുള്ള അനവധി കമ്പനികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും മറ്റും പ്രശസ്തരാണ്.

ഇമെയിൽ മുഖേനയാണ് 'ഷൈനിഹണ്ടേഴ്സ്' ഹാക്കിങ് നടത്തുക. ഇമെയിൽ മുഖേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നമ്മുടെ ഡാറ്റ ചോർത്തപ്പെടും. ഇവയെല്ലാം പൊതുമധ്യത്തിൽ ലഭിക്കുകയും ചെയ്യും. ഈ സംഘം ഇനിയും സൈബർ അറ്റാക്കുകൾ നടത്താനൊരുങ്ങുകയാണ് എന്നാണ് ഗൂഗിൾ നൽകുന്ന മുന്നറിയിപ്പ്.

ഓഗസ്റ്റ് ആദ്യവാരത്തിൽ ഗൂഗിൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ഇമെയിൽ ഐഡികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉടൻ ആഡ് ചെയ്യാനായിരുന്നു മുന്നറിയിപ്പ്. പാസ്വേഡ് പുറമെയുള്ള ഒരു സുരക്ഷയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ. ഏതെങ്കിലും കാരണവശാൽ ഹാക്കർമാർ നമ്മുടെ പാസ്സ്‌വേർഡ് കണ്ടെത്തിയാലും അക്കൗണ്ട് ആക്സസ് ലഭിക്കാൻ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ വഴിയുള്ള സെക്യൂരിറ്റി കോഡ് വേണ്ടിവരും. ഇതോടെ ഹാക്കിങ് ശ്രമം നമ്മൾ അറിയും.

എല്ലാ ജിമെയിൽ അക്കൗണ്ട് ഉടമകളും ഉടൻ പാസ്സ്‌വേർഡിലും ടു സ്റ്റെപ്പ് വെരിഫിക്കേഷനിലും ശ്രദ്ധ ചെലുത്തണമെന്നാണ് ഗൂഗിൾ പറയുന്നത്. ബാങ്ക്, ഷോപ്പിംഗ്, ഡിജിറ്റൽ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ ജിമെയിൽ അക്കൗണ്ടുകൾ. അതിനാൽ തന്നെ നല്ല ശ്രദ്ധ വേണമെന്നാണ് ജിമെയിൽ പറയുന്നത്.

Content Highlights: google asks gmail users to enhance more safety

dot image
To advertise here,contact us
dot image