ഡയാനയുടെ ഓരോ ചരമവാര്‍ഷികത്തിലും ചര്‍ച്ചയാകുന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍;ഡയാനയുടെ അവസാന വാക്കുകള്‍

ഡയാന മരിച്ച് 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആ മരണവുമായി ബന്ധപ്പെട്ടുയരുന്ന ഗൂഢ സിദ്ധാന്തങ്ങള്‍ക്ക് കുറവില്ല.

ഡയാനയുടെ ഓരോ ചരമവാര്‍ഷികത്തിലും ചര്‍ച്ചയാകുന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍;ഡയാനയുടെ അവസാന വാക്കുകള്‍
dot image

1997 ഓഗസ്റ്റ് 31,
ലോകം മുഴുവന്‍ ഹൃദയതകര്‍ന്ന് നിന്ന ദിനം..ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് വേണ്ടി അവര്‍ ഒന്നിച്ച് കരഞ്ഞു, പ്രാര്‍ഥിച്ചു. നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ക്ക് പോലും അത്രമേല്‍ അടുപ്പം തോന്നിയ, തങ്ങളുടെ ആരൊക്കെയോ ആണെന്ന് തോന്നിയ വ്യക്തിയായിരുന്നു ജനങ്ങളുടെ രാജകുമാരിയെന്ന് അറിയപ്പെട്ടിരുന്ന ഡയാന രാജകുമാരി. വില്യം രാജകുമാരന്റെയും ഹാരി രാജകുമാരന്റെയും വാത്സല്യനിധിയായ അമ്മ.

സുഹൃത്ത് ഡോഡി ഫയേദിനൊപ്പം കാറില്‍ സഞ്ചരിക്കവേ, തങ്ങളെ പിന്തുടര്‍ന്ന പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനായി അതിവേഗം പോകുന്നതിനിടയിലാണ് പാരീസിലെ തുരങ്കപാതയില്‍ വച്ചുണ്ടായ കാറപടകത്തില്‍ ഡയാനയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവറും ഡോഡിയും തല്ക്ഷണം കൊല്ലപ്പെട്ടു. ഡയാനയുടെ ജീവന്‍ രക്ഷിക്കാനായി മെഡിക്കല്‍ സംഘം കിണഞ്ഞുപരിശ്രമിച്ചെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ അവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണവുമായി പോരാടുന്നതിനിടയില്‍ ബോധം വന്ന നിമിഷത്തില്‍ അവര്‍ ചോദിച്ചത് ഇത്രമാത്രമാണ് ദൈവമേ, എന്താണ് സംഭവിച്ചത്?36 വയസ്സായിരുന്നു മരിക്കുമ്പോള്‍ ഡയാനയുടെ പ്രായം.

ഡയാന മരിച്ച് 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആ മരണവുമായി ബന്ധപ്പെട്ടുയരുന്ന ഗൂഢ സിദ്ധാന്തങ്ങള്‍ക്ക് കുറവില്ല.

ഓരോ ചരമവാര്‍ഷിക ദിനത്തിലും ആ കോണ്‍സ്പിരസി തിയറികള്‍ വീണ്ടും ചര്‍ച്ചയാകും. അതിലൊന്ന് സ്വന്തം മരണത്തെ കുറിച്ച് ഡയാന നടത്തിയെന്ന് പറയുന്ന പ്രവചനമാണ്. 2022ല്‍ പുറത്തിറങ്ങിയ ഡിസ്‌കവറി പ്ലസിന്റെ ദി ഡയാന ഇന്‍വെസ്റ്റിഗേഷന്‍സ് എന്ന ഡോക്യുമെന്ററിയിലാണ് ഇങ്ങനെയൊരു അവകാശവാദം. അതിന് അവര്‍ ആധാരമാക്കിയതാകട്ടെ മിഷ്‌കണ്‍ നോട്ടും. 1996 ഏപ്രിലോടെ തന്നെ ഇല്ലാതാക്കാനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡയാന വെളിപ്പെടുത്തിയെന്നാണ് മിഷ്‌കന്‍ നോട്ടിന്റെ ഉള്ളടക്കം.

1995 ഒക്ടോബര്‍ 30ന് വെയ്‌സ് രാജകുമാരിയുടെ നിയമ ഉപദേഷ്ടാവായിരുന്ന വിക്ടര്‍ മിഷ്‌കണെയും പേഴ്‌സനല്‍ സെക്രട്ടറിയായിരുന്ന പാട്രിക് ജെഫ്‌സണെയും ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി ഡയാന വിളിച്ചുവരുത്തി. ആ മീറ്റിങ്ങിലാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഒരു വിശ്വസ്ത സ്രോതസ്സില്‍ നിന്ന് അറിഞ്ഞതായി ഡയാന ഇരുവരോടും പറയുന്നത്. കാര്‍ ആക്‌സിഡന്റിലൂടെയായിരിക്കും അതെന്നും ഡയാന പറഞ്ഞതായി വിക്ടര്‍ എഴുതിയ ആ നോട്ടില്‍ പറയുന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 1997ല്‍ അവര്‍ കാര്‍ ആക്‌സിഡന്റില്‍ കൊല്ലപ്പെട്ടു. എന്നാല്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും അതൊന്നും ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ ചുരുളഴിച്ചില്ല.

2004ല്‍ ബ്രിട്ടീഷ് മെട്രോപൊളിറ്റന്‍ പൊലീസ് കാര്‍ അപകടത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് കമ്മിഷണര്‍ ജോണ്‍ സ്റ്റീവെന്‍സിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് ഓപ്പറേഷന്‍ പേഗെറ്റ് എന്നാണ് പേര് നല്‍കിയിരുന്നത്. അന്വേഷണത്തിന് ഒടുവില്‍ 2006ല്‍ 832 പേജുള്ള ഒരു റിപ്പോര്‍ട്ടും ഇവര്‍ സമര്‍പ്പിച്ചു. ഡയാന വെളിപ്പെടുത്തല്‍ നടത്തിയെന്ന് പറയുന്ന മിഷ്‌കണ്‍ നോട്ട് മെട്രോപൊളിറ്റന്‍ പൊലീസ് കമ്മിഷണര്‍ സര്‍ പോള്‍ കേണ്‍ഡണിന് 1997-ല്‍ തന്നെ സുരക്ഷിതമായി കൈമാറിയിരുന്നത്രേ.

എന്നാല്‍ ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി പുറത്തുവന്ന ഏക സംഗതി ഇതുമാത്രമായിരുന്നില്ല.ഡയാനയുടെ ബട്‌ലര്‍ ആയിരുന്ന പോള്‍ ബറെല്‍ എഴുതിയ ദ റോയല്‍ ഡ്യൂട്ടി എന്ന പുസ്തകത്തില്‍ ഡായന എഴുതിയ ഒരു കത്തിനെ കുറിച്ച് പറയുന്നുണ്ട്. ചാള്‍സ് രാജകുമാരനുമായി വിവാഹമോചനം നേടി രണ്ടുമാസത്തിന് ശേഷം എഴുതിയ ആ കത്തില്‍ ചാള്‍സ് ഡയാനയെ ഇല്ലാതാക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അത് കാര്‍ ആക്‌സിഡന്റിലൂടെ ആയിരിക്കുമെന്നും ഡയാന പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Content Highlights: Did Princess Diana predict her tragic car accident?

dot image
To advertise here,contact us
dot image