ഈ ആറ് വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍

ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കുന്നവരാണെങ്കില്‍ വീട്ടില്‍നിന്ന് ഈ വസ്തുക്കള്‍ എടുത്തുമാറ്റിയേ തീരൂ...

ഈ ആറ് വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍
dot image

വീടുകളെ മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന ചില വസ്തുക്കള്‍ നമ്മുടെ വീടുകളില്‍ത്തന്നെയുണ്ട്. ആരോഗ്യവിദഗ്ധയായ ഡോ. മനന്‍ വോറ അത്തരത്തില്‍ തന്റെ വീട്ടില്‍നിന്ന് ഒഴിവാക്കിയ ചില വസ്തുക്കളെക്കുറിച്ചും അവ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെക്കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

1 പഞ്ചസാര കൂടുതലുള്ള ബിസ്‌ക്കറ്റുകള്‍

2 ലൂഫ

3 പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച്

4 സുഗന്ധമുള്ള സാനിറ്ററി പാഡുകള്‍

5 കൊതുക് തിരി

6 അടുക്കളയിലെ മാലിന്യ പാത്രങ്ങള്‍ തുറക്കുക

ഇനി എങ്ങനെയാണ് ഈ വസ്തുക്കള്‍ ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അറിയാം…

ബിസ്‌ക്കറ്റുകള്‍
ബിസ്‌കറ്റുകളില്‍ മൈദയും പഞ്ചസാരയും കൂടുതലാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധനവിനും പൊണ്ണത്തടിക്കും പ്രമേഹത്തിനും പല്ലുകളുടെ ആരോഗ്യം മോശമാക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ലൂഫ

കുളിക്കുമ്പോള്‍ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലൂഫ എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കും. ഇവയില്‍ ബാക്ടീരിയകളും അണുബാധയ്ക്കുള്ള സാധ്യതയുമുണ്ട്.

പാത്രം കഴുകുന്ന സ്‌പോഞ്ച്

അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് ബാക്ടീരിയകളുടെ ഹോട്ട് സ്‌പോട്ടുകളാണ്. ഇവയെ പൂര്‍ണ്ണമായും അണുവിമുക്തമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആഴ്ചതോറും സ്‌പോഞ്ചുകള്‍ മാറ്റി ഉപയോഗിക്കുന്നതോ വേഗത്തില്‍ ഉണങ്ങുന്ന സുരക്ഷിതമായ മറ്റെന്തെങ്കിലും പാത്രം കഴുകുന്നതിന് ഉപയോഗിക്കുന്നതോ നന്നായിരിക്കും.

Also Read:

Also Read:

സുഗന്ധമുള്ള സാനിറ്ററി പാഡുകള്‍

ചില സാനിറ്ററി പാഡുകള്‍ സുഗന്ധമുള്ളതാണ്. പക്ഷേ അങ്ങനെയുളളവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം സാനിറ്ററി പാഡുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. സുഗന്ധമില്ലാത്ത കോട്ടണ്‍ പാഡുകള്‍, മെനിസ്ട്രല്‍ കപ്പ് ഇവയൊക്കെ ഉപയോഗിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

കൊതുക് തിരികള്‍
കൊതുകുതിരികള്‍ കത്തിക്കുമ്പോഴുള്ള പുകയില്‍ സൂക്ഷ്മകണങ്ങളായ ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കുകയും മലിനീകരണം വര്‍ധിപ്പിക്കുകയും ചെയ്യും.

അടുക്കള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പാത്രം

അടുക്കളയിലെ മാലിന്യം ഇടുന്ന പാത്രം തുറക്കുമ്പോള്‍ അത് ദുര്‍ഗന്ധം ഉണ്ടാക്കുകയും കൊതുകുകള്‍ വളരാന്‍ ഇടയാകുകയും ചെയ്യും. മാലിന്യ പാത്രങ്ങള്‍ ആഴ്ചതോറും വൃത്തിയാക്കുകയും ദിവസവും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്താല്‍ ഇത്തരം അപകടം ഒഴിവാക്കാം.

Content Highlights :If you prioritize your health, you should remove these items from your home...





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image