ഐഫോണ്‍ 17 എയര്‍ ലീക്കായി! ഇന്ത്യയിലെ വില അറിയാം!

സെപ്തംബര്‍ 9ന് നടക്കാനിരിക്കുന്ന ലോഞ്ചിനായി ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്

ഐഫോണ്‍ 17 എയര്‍ ലീക്കായി! ഇന്ത്യയിലെ വില അറിയാം!
dot image

ആപ്പിള്‍ ഐഫോണ്‍ 17 ലൈനപ്പ് അടുത്തിരിക്കുകയാണ്. സെപ്തംബര്‍ 9ന് നടക്കാനിരിക്കുന്ന ലോഞ്ചിനായി ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഏവ് ഡ്രോപിങ് എന്നാണ് ഐ ഫോണ്‍ 17 സീരിസ് ലോഞ്ചിന് നല്‍കിയിരിക്കുന്ന പേര്. ആപ്പിള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടതും. നാലു ഫോണുകളാണ് പുത്തന്‍ ലൈനപ്പിലുള്ളതെന്നാണ് ആദ്യമേ പുറത്ത് വന്ന വിവരം. ഇതിലെ കേന്ദ്രബിന്ദു ഐഫോണ്‍ സീരിസിലേ വണ്ണം കുറഞ്ഞ മോഡലാണ്. അതായത് ദി ഐഫോണ്‍ 17 എയര്‍. ഈ പേര് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വമ്പന്‍ ഹൈപ്പാണ് ഈയൊരൊറ്റ പേരിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഐഫോണ്‍ എയർ

ഭാരം കുറഞ്ഞ, കിടിലന്‍ ഡിസൈനുള്ള ഈ സ്മാര്‍ട്ട് ഫോണ്‍ മറ്റ് പ്ലസ് വേരിയെന്റുകളെ റീപ്ലെയിസ് ചെയ്യുമെന്നാണ് വിവരം. ഐഫോണ്‍ 17ന്റെയും ഐഫോണ്‍ 17 പ്രോയുടെ വിലകള്‍ക്ക് ഇടയിലായ റേഞ്ചിലാകും ഐഫോണ്‍ 17 എയറിന്റെ വിലയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാക്‌റൂമേഴ്‌സ് പ്രവചിക്കുന്നത് ലോകമെമ്പാടുമായി ഏകദേശം 899 ഡോളര്‍ ആയിരിക്കും ഐഫോണ്‍ 17 എയറിന്റെ വിലയെന്നാണ്. അതായത് ടാക്‌സും ബാങ്ക് ഇന്‍സെന്റീവ്‌സും ഒഴിച്ച് ഐഫോണ്‍ 17 എയറിന്റെ വില ഏകദേശം 79,990 രൂപയായിരിക്കുമെന്ന് അവര്‍ പറയുന്നു. നിലവിലെ ഐഫോണ്‍ 16 പ്ലസിന്റെ വിലയ്ക്കുള്ളില്‍ നില്‍ക്കും ഇതിന്റെ വിലയെന്ന് പ്രതീക്ഷിക്കാം. പക്ഷേ ഇത് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ചില്‍ സ്ഥിരീകരണം ഉണ്ടാകും.

ആപ്പിള്‍ ഐഫോൺ 17 എയർ

ഐഫോണ്‍ 17 എയറിന്റെ പ്രതീക്ഷിക്കുന്ന സ്‌പെസഫിക്കേഷനുകള്‍

  1. ഐഫോണ്‍ 17 എയറിന് 6.6 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനാകും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ഇവയ്ക്ക് 120Hz പ്രോമോഷന്‍ സാധ്യമാകും. ഫോണിന്റെ ഉള്ളില്‍ പുത്തന്‍ എ19 ചിപ്പ്, വൈഫൈ 7, സി1 5ജി ആപ്പിളിന്റെ മോഡം എന്നിവ ഉണ്ടാകും.
  2. സിംഗിള്‍ റിയര്‍ 48എംപി വൈഡ് ആംഗിള്‍ കാമറയാകും മറ്റൊരു പ്രത്യേകത. ഒപ്പം ഫ്രണ്ട് കാം 24 എംപിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്തിട്ടുണ്ടാകും.
  3. എയറിന്റെ ഭാരം ഏകദേശം 145 ഗ്രാമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ടൈറ്റാനിയം - അലുമിനിയം ഫ്രമാണ് മറ്റൊരു പ്രത്യേകത. ഇതാണ് ഇത്രയും മെലിഞ്ഞ രൂപത്തെ ദൃഢമാക്കുന്നത്.
  4. ആദ്യം പുറത്തിറങ്ങിയ ഡമ്മി വേര്‍ഷനില്‍ ഫ്രഷ് ഹൊറിസോണ്ടല്‍ കാമറ ബാര്‍, സ്ട്രീം ലൈന്‍ഡ് സ്പീക്കര്‍ ഗ്രില്‍സ്, ഒതുക്കമുള്ള ഓഫ് സെന്റര്‍ യുഎസ്ബി - സി പോര്‍ട്ടും ഉണ്ടായിരുന്നു.
  5. നാലു കളര്‍ ചോയ്‌സുകളാണ് ഉള്ളതെന്നും പറയപ്പെടുന്നു. ബ്ലാക്ക്, വൈറ്റ്, ലൈറ്റ് ഗോള്‍ഡ്, ലൈറ്റ് ബ്ലൂ എന്നിവയാണത്.

Also Read:

വര്‍ഷാവര്‍ഷം ഐഫോണുകള്‍ക്ക് ചെറിയ തോതിലുള്ളമാറ്റങ്ങള്‍ മാത്രമാണ് ആപ്പിള്‍ കൊണ്ടുവന്നിട്ടുള്ളത്. ഐഫോണ്‍ 17 സീരീസുകളുടെ ലോഞ്ച് പ്രഖ്യാപനം വന്നതിന് പിന്നാലെ ഐ ഫോണ്‍ 18നെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
Content Highlights: iPhone 17 air leaked price and specifications

dot image
To advertise here,contact us
dot image