
എഐ മോഡലുകൾ കൂടുതൽ സ്മാർട്ടാവുകയാണ്. ന്യായങ്ങളും പരിഹാരങ്ങളുമൊക്കെ കണ്ടുപിടിക്കാൻ ദ ബെസ്റ്റ് വേർഷനിലേക്കുള്ള യാത്ര മെച്ചപ്പെടുത്തി വരികയാണ് എഐകൾ. ഇതിൽ ഏറ്റവും സ്മാർട്ട് ആരാണെന്ന് ചോദിച്ചാൽ അത് എൽഎൽഎമ്മുകളാണെന്ന് പറയേണ്ടി വരും. ലാർജ് ലാംഗേജ് മോഡൽസ് എന്ന ഈ എഐകൾ കോഡിംഗിൽ മനുഷ്യരെ വെല്ലാൽ തുടങ്ങിയിരിക്കുന്നു. ലാർജ് ലാംഗേജ് മോഡലുകളായ ചാറ്റ്ജിപിടി - 4, ക്ലോഡ് 3.5 സോന്നറ്റ്, ജെമിനി 2.5 പ്രോ എന്നിവ പ്രൊഫഷണൽ കോഡേ്‌സിനെ പോല കോഡുകൾ എഴുതാനും ഡീബഗ് ചെയ്യാനും പ്രാഗത്ഭ്യം നേടി കഴിഞ്ഞു. അതായത് ഒരിക്കൽ പ്രോഗ്രാമേഴ്‌സിന് എഐ അസിസ്റ്റന്റുമാരായി പ്രവർത്തിച്ചവർ ഇന്ന് മനുഷ്യരെ അതിൽ മറിക്കടക്കാൻ ഉള്ള കഴിവ് നേടിയിരിക്കുന്നുവെന്ന് സാരം. ആലിബാബയിലെ സീനിയർ എഐ ഗവേഷകനായ ബിൻയുവാൻ ഹൂയി ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആലിബാബ ക്വൻ ടീമിലെ സ്റ്റാഫ് റിസർച്ച് സയന്റിസ്റ്റാണ് ബിൻയുവാൻ ഹൂയി. എക്‌സിലാണ് എൽഎൽഎമ്മുകൾ ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ഹൂയി ആശങ്കയും മുന്നറിയിപ്പും പങ്കുവച്ചത്. മനുഷ്യർ എങ്ങനെ കാര്യങ്ങൾ മനസിലാക്കുന്നു എന്നത് മിററർ ചെയ്യുന്നതിനൊപ്പം നിലവിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് കഴിവിൽ മനുഷ്യനെ വെല്ലുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് എഐകൾ എന്നും എൽഎൽഎമ്മുകൾ നിശ്ചയമായും കോഡിങിൽ മനുഷ്യനെ മറികടക്കുമെന്നും അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
രണ്ട് ഘട്ടങ്ങളിൽ കൂടിയാണ് കോർഡേഴ്‌സ് കടന്നുപോകുന്നത്. അതിൽ ആദ്യത്തേത് മെമ്മറൈസേഷനും ഇമിറ്റേഷനുമാണ്. ഇവിടെ സിൻടാക്‌സ് മനസിലാക്കി, എക്‌സാമ്പിളുകൾ വിശകലനം ചെയ്ത്, പ്രോജക്ടുകളുടെ നല്ലപകർപ്പുകൾ അവർ സൃഷ്ടിക്കുന്നു. രണ്ടാമത്തെ ഘട്ടം ട്രയലും ഇററുമാണ്. ഇവിടെ കോഡുകൾ എഴുതി, അതിൽ മാറ്റങ്ങൾ വരുത്തി, ബഗുകൾ ഫിക്‌സ് ചെയ്ത് ഫീഡ്ബാക്കിലൂടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഇപ്പോൾ എൽഎൽഎമ്മുകൾ മനുഷ്യന്റെ വഴികളാണ് പിന്തുടരുന്നതെന്ന് ഹൂയി പറയുന്നു. മാത്രമല്ല ഒരു മനുഷ്യന് ഓർത്തിരിക്കാൻ കഴിയുന്നതിനെക്കാൾ കാര്യങ്ങൾ പ്രീട്രെയിനിങിലൂടെ സമാഹരിച്ച് വയ്ക്കാനും ഇവയ്ക്ക് സാധിക്കും. മനുഷ്യർക്ക് ഒരിക്കലും എത്തിച്ചേരാൻ കഴിയാത്തത്ര വേഗതയിൽ ഫീഡ്ബാക്കിലൂടെ ചെറിയ സമയം കൊണ്ടുമാത്രം പ്രവർത്തിക്കാനും ഇവയ്ക്ക് കഴിയും. മനുഷ്യർ ഒരു സമയം ഒരു കോഡിങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സമാന്തരമായി നിരവധി കാര്യങ്ങൾ ചെയ്യാനുള്ള കഴിവും എഐയ്ക്കുണ്ട്.
ആലിബാബ ശാസ്ത്രജ്ഞനായ ഹൂയിയുടെ മുന്നറിയിപ്പ് ഈ വിഷയത്തിൽ ആദ്യത്തേതല്ല. മുമ്പ് സാൻഫോഡ് സർവകലാശാലയിൽ നടന്ന പഠനത്തിലും ജോലി സംബന്ധമായ മനുഷ്യനെ എഐ മറികടക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
കോഡിങിലും കസ്റ്റമർ സർവീസിലും 22 മുതൽ 25 വരെ പ്രായമുള്ള ആളുകളുടെ ജോലിയിൽ പതിനാറ് ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ഈ പഠനത്തിൽ വ്യക്തമായിരുന്നു. പഠനം അനുസരിച്ച് ബിരുദദാരികൾക്ക് പകരമായ എഐയ്കളെ തങ്ങളുടെ ജോലികൾ ഏൽപ്പിക്കുകയാണ് കമ്പനികൾ ചെയ്തതെന്നും പറയുന്നു. ഇനി കൂടുതൽ തസ്തികകൾ എഐകൾ കടന്നുകയറാൻ സാധ്യതയും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Alibaba scientist warns AI will surpass human coding