ഇത്രയും വിലക്കുറവ് ആരും പ്രതീക്ഷിച്ചുകാണില്ല; പിക്സൽ 10 വന്നപ്പോൾ പിക്സൽ 9ന്റെ വിലയിൽ വൻ ഇടിവ്

പിക്സൽ 9 മോഡലുകൾക്ക് വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നു

dot image

ഗൂഗിൾ തങ്ങളുടെ പുതിയ ഫോൺ ആയ പിക്സൽ 10 ലോഞ്ച് ചെയ്തുകഴിഞ്ഞു. പിക്സൽ 10, പിക്സൽ 10 പ്രൊ, പിക്സൽ 10 പ്രൊ XL, പിക്സൽ 10 പ്രൊ ഫോൾഡ് എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്തത്. പുതിയ കളർ ഓപ്‌ഷനുകൾ, അപ്ഗ്രേഡുകൾ എല്ലാം കൊണ്ട് സമ്പന്നമാണ് പുതിയ ഫോൺ. എന്നാൽ ഇതിനിടെ പിക്സൽ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.

പിക്സൽ 9 മോഡലുകൾക്ക് വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നുവെന്നതാണ് ആ വാർത്ത. 2024ലാണ് പിക്സൽ 9 ലോഞ്ച് ചെയ്തത്. ഇപ്പോൾ പിക്സൽ 10 പുറത്തിറങ്ങിയതോടെ മുൻ മോഡലുകൾക്ക് വില കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടും കൂടിയാണ് പിക്സൽ 9ന് വില കുറഞ്ഞിരിക്കുന്നത്.

ഒന്നും രണ്ടുമല്ല, 20,000 രൂപയാണ് കുറഞ്ഞിരിക്കുന്നത് എന്നതാണ് അതിശയകരം. 1,09,999 രൂപയായിരുന്നു ലോഞ്ച് ചെയ്ത സമയത്തെ വില. ഇതോടെ ഫ്ലിപ്പ്കാർട്ടിൽ മോഡലിന്റെ ഇപ്പോഴത്തെ വില 89,999 രൂപയായി. ബാങ്ക് ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 3000 രൂപ കൂടി കുറഞ്ഞുകിട്ടും. എക്സ്ചേഞ്ച് ഓഫർ ലക്ഷ്യം വെയ്ക്കുന്നവർക്ക് 55,850 രൂപയ്ക്ക് വരെ ഫോൺ ലഭിക്കും.

6.3 ഇഞ്ച് സൂപ്പർ അൾട്രാ LTPO OLED ഡിസ്പ്ളേയാണ് പിക്സൽ 9നുള്ളത്. 16ജിബി റാം, 256ജിബി ഇന്റെർണൽ സ്റ്റോറേജ്, 4700 mah ബാറ്ററി, 45W വയേർഡ്, 25W വയർലെസ് ചാർജിങ് എന്നിങ്ങനെയാണ് സവിശേഷതകൾ. 50എംപി പ്രൈമറി സെൻസർ, 48MP അൾട്രാ വൈഡ് ലെൻസ്, 48 എംപി ടെലെഫോട്ടോ ലെൻസ് എന്നിങ്ങനെയാണ് കാമറ ഫീച്ചറുകൾ.

Content Highlights: Google pixel 9 price decreased

dot image
To advertise here,contact us
dot image