
എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണ് മെസേജ് ചാറ്റ് ഹിസ്റ്ററി ഡിലീറ്റായി പോവുക എന്നത്. എന്തെങ്കിലും ഒരാവശ്യം വരുമ്പോഴാകും ആ മെസേജ് കിട്ടിയെങ്കില്‍ കൊള്ളാമായിരുന്നു എന്നാലോചിക്കുക. എങ്ങനെയോ ഡിലീറ്റായി പോയി, പക്ഷേ നിങ്ങള്‍ക്ക് അത് തിരികെ വേണമെന്ന് തോന്നുന്നുണ്ടോ?
വഴി പറഞ്ഞു തരാം! ഫേസ്ബുക്ക് മെസേജുകളാകും പലപ്പോഴും ഇത്തരത്തില്‍ മിസ് ആയതെങ്കില്‍ അവ റിട്രീവ് ചെയ്യാന്‍ മാര്‍ഗമുണ്ട്. പല തരത്തില്‍ നിങ്ങള്‍ക്ക് മറ്റ് സോഴ്‌സുകളിലൂടെ മെസേജുകള്‍ തിരികെ എടുക്കാം. അതായത് ആപ്പ് കാഷേ, ആര്‍ക്കൈവ്‌സ്, പ്രീവിയസ് ഫേസ്ബുക്ക് മെസഞ്ചര്‍ ഡൗണ്‍ലോഡ്‌സ് ഒക്കെ ഇതിന് സഹായകമാകും. ഭാവിയില്‍ നിങ്ങള്‍ക്ക് ചാറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ വഴികള്‍ ഉപയോഗിക്കാം.
പല രീതികളില്‍ ആദ്യത്തേത് നിങ്ങളുടെ ആര്‍ക്കൈവ്ഡ് സംഭാഷണങ്ങള്‍ പരിശോധിക്കലാണ്. നിങ്ങള്‍ ഡിലീറ്റ് ചെയ്യാതെ ആര്‍ക്കൈവ് ആണ് ചെയ്തതെങ്കില്‍ ഈസിയായി മെസേജുകള്‍ റിക്കവര്‍ ചെയ്യാം. കാരണം ഫേസ്ബുക്ക് എപ്പോഴും ആര്‍ക്കൈവ് ചാറ്റുകള്‍ സൂക്ഷിക്കുമെന്നതാണ്.
മെസഞ്ചര്‍ ഡെസ്‌ക്ക്‌ടോപ്പ് വെബിലോ, മൊബൈല്‍ ആപ്പിലോ തുറക്കുക
ആപ്പിന്റെ ചാറ്റ് സെഷനില്‍ ഏത് ആളുമായാണോ നിങ്ങള്‍ ചാറ്റ് ചെയ്തിരുന്നത് അയാളുടെ പേര് സെര്‍ച്ച് ചെയ്യുക.
തുടര്‍ന്ന് സിമ്പിളായി ഒന്നു ക്ലിക്ക് ചെയ്യുക അവരുടെ പേരില്‍ സംഭാഷണം തുറന്ന് വരും.
ഇനി മറ്റൊന്ന് നിങ്ങളുടെ കൈയില്‍ നിന്ന് മാത്രമല്ലേ മെസേജുകള്‍ ഡിലീറ്റ് ആയിട്ടുണ്ടാവുക, അപ്പോള്‍ നിങ്ങള്‍ മെസേജ് അയച്ച വ്യക്തിയോട് സംഭാഷണങ്ങളുടെ കോപ്പി ചോദിക്കാം. അല്ലെങ്കില്‍ സക്രീന്‍ ഷോട്ട് ചോദിക്കാം. കാരണം അയാളുടെ പക്കല്‍ നിന്നും ഡിലീറ്റ് ആയി പോയിട്ടുണ്ടാവാന്‍ സാധ്യതയില്ലല്ലോ. ഇതാണ് രണ്ടാമത്തെ രീതി.
മൂന്നാമത്തേത്, നിങ്ങള്‍ അയക്കുന്ന മെസേജുകള്‍ നിങ്ങളുടെ സ്വന്തം ഇ മെയിലേക്ക് സെന്റ് ആയിട്ടുണ്ടോയെന്ന് നോക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ ഇ മെയില്‍ നോട്ടിഫിക്കേഷനുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയു. സെറ്റിങ്‌സ് അങ്ങനെയാണെങ്കില്‍ ഇമെയില്‍ അക്കൗണ്ടില്‍ ഈ സംഭാഷണങ്ങള്‍ സെര്‍ച്ച് ചെയ്ത് എടുക്കാന്‍ കഴിയും.
നാലാമത്തെ പോംവഴി, നിങ്ങള്‍ ആന്‍ഡ്രോയിഡ് ഉപകരണത്തിലാണ് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെങ്കില്‍, നിങ്ങളുടെ ഡിവൈസിലെ ആപ്പിന്റെ കാഷേയില്‍ ഡിലീറ്റായി പോയ മെസേജുകള്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ് ഫയല്‍ മാനേജറിലൂടെ ഇത് ലഭ്യമാകും. എന്നാല്‍ നിങ്ങള്‍ മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിരവധി ആപ്പുകള്‍ ലഭ്യമാണ്.
ആന്‍ഡ്രോയിഡ് ഉപകരണത്തിലെ ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്യുക
ഇന്റേണല്‍ സ്റ്റോറേജിലേക്ക് പോവുക> com.facebook.katana > fb_temp
ഇവിടെ നിങ്ങള്‍ക്ക് റീസന്റ് ഹിസ്റ്ററി ലഭിക്കും, ഭാഗ്യമുണ്ടെങ്കില്‍ പഴയ ചാറ്റുകളുമുണ്ടാകും.
Content Highlights: How to recover Facebook deleted messages ?