സ്വകാര്യ വാട്സ്ആപ്പ് ചാറ്റ് ആരുമറിയാതെ മറച്ചുപിടിക്കണോ; പക്ഷെ ചാറ്റ് ലോക്ക് എന്താണെന്ന് അറിയണം

പലപ്പോഴും നമ്മുടേതായ ഒരു സ്വകാര്യത ആഗ്രഹിക്കുന്നവരാകും നമ്മളെല്ലാവരും

dot image

ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമാണ് വാട്സ്ആപ്പ്. മറ്റെല്ലാ ആപ്ലിക്കേഷനും മേലെയാണ് വാട്സ്ആപ്പിനുള്ള ജനപ്രീതി. വ്യക്തിപരമായ ആവശ്യങ്ങൾക്കും, ജോലി, ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെയാണ്. സ്വകര്യ സംഭാഷണങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരും അനവധിയാണ്. എന്നാൽ നമ്മുടെ വാട്സ്ആപ്പ് ലോക്ക് ചെയ്തുവെച്ചാലും അൺലോക്ക് ചെയ്യുന്ന സമയത്ത്, പലർക്കും നമ്മുടെ ചാറ്റുകൾ കാണാനാകും. ഈ അവസരത്തിൽ ചില ചാറ്റുകൾ ലോക്ക് ചെയ്തുവെക്കാൻ നമ്മൾ നിർബന്ധിതരാകും. വാട്സ്ആപ്പിൽ തന്നെ അതിനുള്ള ഓപ്‌ഷനും ഉണ്ട്.

ഒരാളുമായി നമ്മൾ നടത്തുന്ന ചാറ്റുകൾ പാസ്‍വേർഡ് സഹായത്തോടെ വാട്സ്ആപ്പിൽ തന്നെ ലോക്ക് ചെയ്തുവെക്കാനാകും. അതിനായി ആദ്യം വേണ്ടത് ലോക്ക് ചെയ്യേണ്ട ചാറ്റ് സെലക്ട് ചെയ്യുക എന്നതാണ്. ശേഷം വലതുവശത്തെ ഓപ്‌ഷൻ ബാറിൽ ലോക്ക് ചാറ്റ് എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ഇതോടെ വാട്സ്ആപ്പ് ചാറ്റ് ലോക്ക് ചെയ്യാനായി പാസ്‍വേർഡ്, ഫേസ് റെക്കഗ്നിഷൻ, കൈ അടയാളം, പിൻ എന്നിവയിൽ ഏതെങ്കിലും ഒരു സെക്യൂരിറ്റി ഓപ്‌ഷൻ ആവശ്യപ്പെടും. അവ നൽകിയാൽ ആ ചാറ്റ് ലോക്ക്ഡ് ചാറ്റ് എന്ന കാണിക്കും.

ഇവ അൺലോക്ക് ചെയ്യാനും എളുപ്പമാണ്. നമ്മൾ ലോക്ക് ചെയ്ത ചാറ്റ് എടുത്ത ശേഷം ഓപ്‌ഷനിൽ പോയി അൺലോക്ക് തെരഞ്ഞെടുക്കുക. സെക്യൂരിറ്റിയായി ഏത് ഓപ്‌ഷൻ ആണോ തെരഞ്ഞെടുത്തത് അവ നൽകുക. ഇതോടെ ലോക്ക് ചെയ്ത ചാറ്റ് അൺലോക്ക് ആയി പ്രധാന ചാറ്റ് സെക്ഷനിൽ തന്നെ കിടക്കും.

പലയാളുകൾക്കും വളരെ ഉപകാരപ്രദമാകുന്ന രീതിയാണിത്. പലപ്പോഴും സുഹൃത്തുക്കൾ, വീട്ടുകാർ തുടങ്ങിയവർ പല ആവശ്യങ്ങൾക്കായി നമ്മുടെ വാട്സ്ആപ്പ് ആക്സസ് ചെയ്യുന്നവരായിരിക്കാം. ഇവരിൽ നിന്ന് നമുക്ക് ചില ചാറ്റുകൾ മാത്രം മറച്ചുപിടിക്കണമെങ്കിൽ ഈ ചാറ്റ് ലോക്ക് ഓപ്‌ഷൻ ഉപകാരപ്രദമാണ്. പലപ്പോഴും സ്വകാര്യത ആഗ്രഹിക്കുന്നവരാകും എല്ലാവരും. അത്തരക്കാർക്ക് ചാറ്റ് ലോക്ക് ഒരു അനുഗ്രഹമാണ്.

Content Highlights: how to lock and unlock whatsapp chats

dot image
To advertise here,contact us
dot image